/kalakaumudi/media/post_banners/672f171abed28fa9d419584d73bdc1530802bace73d6c480167d5c912fc777c6.jpg)
നവരാത്രിയിലെ അവസാന മൂന്നുദിനങ്ങള്‍ ദേവി സരസ്വതിയെ പൂജിക്കാനുളളതാണ്. ഇതാ വിദ്യാദേവതയെ പ്രീതിപ്പെടുത്താന്‍ ജപിക്കാവുന്ന അഞ്ച് മന്ത്രങ്ങള്‍. ഈ മന്ത്രങ്ങള്‍ കുളിച്ചു ശുദ്ധിയായി നിത്യവും പ്രഭാതത്തില്‍ ജപിക്കുന്നത് വിദ്യാതടസ്സങ്ങള്‍ അകറ്റും.
1. ഓം സരസ്വതീ ദേവ്യൈ നമഃ
2. സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതുമേ സദാ.
3. യാ കുന്ദേന്ദു തുഷാര ഹാര ധവളാ യാ ശുഭ്ര വസ്ത്രാവൃതാ
യാ വീണാ വരദണ്ഡ മണ്ഡിതകരാ യാ ശ്വേത പദ്മാസനാ
യാ ബ്രഹ്മാച്യുത ശങ്കര പ്രഭൃതിഭിഃ ദേവൈസ്സദാ പൂജിതാ
സാ മാംപാതു സരസ്വതീ ഭഗവതീ നിശ്ശേഷ ജാഡ്യാപഹാ.
4. മുദ്രാപുസ്തക ഹസ്താഭ്യാം
ഭദ്രാസന ഹൃദിസ്ഥിതേ
പുരസ്സരേ സദാ ദേവീം
സരസ്വതി നമോസ്തുതേ
5. ഓം സരസ്വത്യൈ വിദ്മഹേ
ബ്രഹ്മപത്ൈന്യ ധീമഹീ
തന്വോ സരസ്വതീ പ്രചോദയാത് .