/kalakaumudi/media/post_banners/4a2f1136f79861d026f52fd1968da6aa86c7eb2df5d514f5aa7e0cea25f526fd.jpg)
തിരുവനന്തപുരം: കാലഭൈരവ ജയന്തിയോടനുബന്ധിച്ച് ഗാന്ധാരിയമ്മൻ കോവിലിൽ ഹാലാസ്യ മാഹാത്മ്യ ത്രിദിന യജ്ഞം നടത്തും. 28 മുതൽ 30 വരെയാണ് യജ്ഞം. യജ്ഞത്തോടനുബന്ധിച്ച് എല്ലാ ദിവസവും രാവിലെ 7 മുതൽ പാരായണവും ഉച്ചയ്ക്ക് പ്രഭാഷണവും ഉണ്ടായിരിക്കും. കരുപ്പൂർ ജി.വി നായർ ആണ് ആചാര്യൻ. 30ന് രാവിലെ 9ന് ക്ഷേത്ര തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ രുദ്രകലശജപം നടക്കും.