എന്താണ് ഗണേശോത്സവം? എന്തിനാണ് ആഘോഷിക്കുന്നത് ?

എല്ലാ വര്‍ഷവും പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ഗണേശോത്സവം. എന്നാല്‍ എത്രപേര്‍ക്കറിയാം എന്താണ് ഗണേശോത്സവമെന്നും എന്തിനാണ് ഇത് ആഘോഷിക്കുന്നത് എന്നും.. ഹിന്ദുമത വിശ്വാസികളുടെ ദൈവമായ ഗണപതിയുടെ പിറന്നാളാണ് ഗണേശോത്സവമായി / ഗണേശ ചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്. ശിവന്റെയും പാര്‍വ്വതിയുടെയും ഇളയ പുത്രനാണ് ഗണപതി. 108 പേരുകളിലാണ് ഗണപതി അറിയപ്പെടുന്നത്. കലയുടെയും ശാസ്ത്രത്തിന്റെയും അറിവിന്റെയും ദേവനായി അറിയപ്പെടുന്നു.

author-image
online desk
New Update
എന്താണ് ഗണേശോത്സവം? എന്തിനാണ് ആഘോഷിക്കുന്നത് ?

എല്ലാ വര്‍ഷവും പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ഗണേശോത്സവം. എന്നാല്‍ എത്രപേര്‍ക്കറിയാം എന്താണ് ഗണേശോത്സവമെന്നും എന്തിനാണ് ഇത് ആഘോഷിക്കുന്നത് എന്നും.. ഹിന്ദുമത വിശ്വാസികളുടെ ദൈവമായ ഗണപതിയുടെ പിറന്നാളാണ് ഗണേശോത്സവമായി / ഗണേശ ചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്. ശിവന്റെയും പാര്‍വ്വതിയുടെയും ഇളയ പുത്രനാണ് ഗണപതി. 108 പേരുകളിലാണ് ഗണപതി അറിയപ്പെടുന്നത്. കലയുടെയും ശാസ്ത്രത്തിന്റെയും അറിവിന്റെയും ദേവനായി അറിയപ്പെടുന്നു.

എന്ത് ചടങ്ങുകള്‍ നടക്കുമ്പോഴും ഗണപതിയെ ധ്യാനിച്ച് കൊണ്ടാണ് ആരംഭിക്കുന്നത്. വിഘ്നങ്ങളില്ലാത്തെ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് ഇതെന്ന് പറയപ്പെടുന്നു. വിനായകന്‍ എന്നും ഗണേശനെന്നും വിശ്വാസികളില്‍ അറിയപ്പെടുന്നു.ഗണപതിയുടെ ജനനത്തില്‍ പിറകില്‍ പല വിശ്വാസങ്ങളും പറയുന്നുണ്ട്. പാര്‍വ്വതി ദേവി കുളിക്കാന്‍ പോകുമ്പോള്‍ ഗണേശനെ കാവല്‍ നിര്‍ത്തി എന്നും ശിവന്‍ വന്നപ്പോള്‍ ആളറിയാതെ തടഞ്ഞു എന്നും പറയുന്നു. ഉഗ്ര കോപിയായ ശിവന്‍ ഗണേഷന്റെ തല വെട്ടി രണ്ടാക്കി എന്ന് പറയുന്നു. പിന്നീട് പാര്‍വതി ദേവിയുടെ ദുഖം മാറ്റാനാണ് ഗണേശന് ആനയുടെ തല വെച്ച് പിടിപിടിപ്പിച്ച് വീണ്ടും ജന്മം നല്‍കിയത് എന്നാണ് വിശ്വാസം.

ദേവന്മാരുടെ പ്രത്യേക അഭ്യര്‍ത്ഥന മൂലമാണ് ഗണേശനെ ശിവനും പാര്‍വ്വതിയും സൃഷ്ടിച്ചത് എന്നും മറ്റു വിശ്വാസത്തില്‍ പറയുന്നു. ദേവന്മാരുടെ വിഘ്നങ്ങള്‍ ഇല്ലാതാകാന്‍ വേണ്ടിയാണ് ഗണേശന്‍ ജനിച്ചത് എന്നാണ് പറയുന്നത്.ഗണേശചതുര്‍ത്ഥി ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് മഹാരാഷ്ട്രക്കാരാണ്. പത്ത് ദിവസത്തെ ആഘോഷങ്ങള്‍ക്കായി ഗണപതിയുടെ വിവിധ വര്‍ണത്തിലുള്ള പ്രതിമകള്‍ ഭക്തര്‍ നിര്‍മ്മിക്കുന്നു. പത്ത് ദിവസം ഗണപതിയുടെ വിഗ്രഹത്തില്‍ പൂജയും പുഷ്പങ്ങളും അര്‍പ്പിക്കുന്നു. നാല് ഘട്ടങ്ങളിലായി നടത്തുന്ന പൂജകളുടെ അവസാനത്തെ ദിവസത്തില്‍ ഗണേശ വിഗ്രഹം നദിയില്‍ / കടലിൽ ഒഴുക്കുകയാണ് ചെയ്യുന്നത്.

ഇന്നേ ദിവസം ആഘോഷിക്കുവാനായി 20 ലധികം മധുരം വിളമ്പാറുണ്ട്. ബ്രാഹ്മിണര്‍ക്കിടയില്‍ മാത്രം ആഘോഷിച്ചിരുന്ന ചടങ്ങുകള്‍ പൊതുജനതയ്ക്ക് മുന്നില്‍ എത്തിച്ചത് ലോകമാന്യ തിലക് ആയിരുന്നു. പൊതു ആഘോഷമാക്കി ഗണേശചതുര്‍ത്ഥിയെ മാറ്റി.ഇന്ത്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഗണേഷ ചതുര്‍ത്ഥി. തായ്‌ലന്റ്, കബാഡിയ, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ചൈന എന്നിവിടങ്ങളിലും ഗണപതിയ്ക്ക് ഭക്തന്മാരുണ്ട്.

ഗ എന്നാല്‍ ബുദ്ധി, ണ എന്നാല്‍ ജ്ഞാനം, പതി എന്നാല്‍ അധിപന്‍. അങ്ങനെ ഗണപതി എന്നാല്‍ ബുദ്ധിയുടെയും ജ്ഞാനത്തിന്‍റെയും അധീശന്‍ എന്ന അര്‍ത്ഥം സിദ്ധിക്കുന്നു. ഗണേശന്‍റെ പിറന്നാളാണ് ഭാദ്രപാദ മാസത്തിലെ (ചിങ്ങത്തിലെ) നാലാം ദിവസം (ചതുര്‍ത്ഥി).വിനായക ചതുര്‍ത്ഥി നാളില്‍ ആര്‍ക്കും ചെയ്യാവുന്ന പൂജയാണ് ചതുര്‍ത്ഥി പൂജ. ആദ്യം കുളിച്ച് ശുദ്ധി വരുത്തുക. ശുഭ്രവസ്ത്രങ്ങള്‍ ധരിക്കുക. പൂജ ചെയ്യുന്ന സ്ഥലം വൃത്തിയും വെടിപ്പുമാക്കി ശുദ്ധജലം തളിച്ച് വയ്ക്കുക.അവിടെ ഗണപതിയുടെ ചെറിയ വിഗ്രഹമോ പടമോ പ്രതിഷ്ഠിക്കുക. അതോടൊപ്പം പൂജ ചെയ്യാനുള്ള പുഷ്പങ്ങള്‍, ചന്ദനത്തിരി, ശുദ്ധജലം തുടങ്ങിയ ദ്രവ്യങ്ങളും കരുതി വയ്ക്കുക.ഗണപതി വിഗ്രഹത്തിനു മുമ്പായി ഒരു പരന്ന താലത്തില്‍ വെറ്റില വൃത്തിയാക്കി വയ്ക്കുക. മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ കുഴച്ച് മാവ് ആക്കി അതുകൊണ്ട് ഗണപതിയെ സങ്കല്‍പ്പിച്ച് അറിയാവുന്ന രീതിയില്‍ രൂപമുണ്ടാക്കുക. അതിനു മുകളില്‍ കുങ്കുമാര്‍ച്ചന നടത്തി പൂക്കള്‍ വച്ച് അലങ്കരിക്കുക.

ഗണേശചതുര്‍ത്ഥി വ്രതം ഗണേശപ്രീതിക്ക്‌ ഉത്തമമായ മാര്‍ഗ്ഗമാണ്‌. ചിങ്ങമാസത്തിലെ ശുക്ലപക്ഷമാണ്‌ വിനായക ചതുര്‍ത്ഥി. ഇഷ്ടഭത്തൃലബ്ദിക്കും ദാമ്പത്യ ദുരിതമോചനത്തിനും ചതുര്‍ത്ഥിവ്രതം ശ്രേഷ്ഠമാണ്‌.മേടം, ധനു, ചിങ്ങം എന്നീ മാസങ്ങളിലെ പൂര്‍വ്വ പക്ഷങ്ങളിലെ ചതുര്‍ത്ഥിയെ വിനായകചതുര്‍ത്ഥിയായാണ്‌ കണക്കാക്കുന്നത്‌. മഹാഗണപതി ക്ഷേത്രങ്ങളില്‍ ഈ ദിവസം ഗണപതി പൂജ, ഗണപതി ഹോമം തുടങ്ങിയവ പ്രധാനമാണ്‌. ഗണപതിയുടെ 12 നാമങ്ങളുള്ള സങ്കടനാശനഗണേശസ്തോത്രം എല്ലാദിവസവും ജപിക്കുന്നത്‌ വിഘ്നങ്ങള്‍ മാറാന്‍ നല്ലതാണ്‌.കാര്‍മ്മമേഖലയുടെ അധിപനായ ഗണപതിയെ എല്ലാ ശുഭകാര്യങ്ങള്‍ക്കും മുമ്പ്‌ സ്മരിക്കേണ്ടതുണ്ട്‌.

ganesholsavam