ഹനുമാന്‍ സ്വാമിയെ ഭജിച്ചാല്‍

ഹനുമാന്‍ സ്വാമിയുടെ നാമം കേള്‍ക്കുമ്പോള്‍ തന്നെ ദുഷ്ടശക്തികള്‍ അകന്നു പോകുമെന്നാണ് പറയുന്നത്. ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമായ ഹനുമാന്‍ സ്വാമിയെ ഭജിക്കുന്നതിലൂടെ ശനിദോഷങ്ങളെല്ലാം അകന്നുപോകുമെന്നാണ് വിശ്വാസം. ശ്രീരാമജയം എന്ന് കടലാസില്‍ എഴുതി മാല കോര്‍ത്ത് ഹനുമാന്റെ രൂപത്തില്‍ അണിയിച്ചു പ്രാര്‍ഥിച്ചാല്‍ സര്‍വ്വകാര്യങ്ങളിലും വിജയമുണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്.

author-image
Avani Chandra
New Update
ഹനുമാന്‍ സ്വാമിയെ ഭജിച്ചാല്‍

ശ്രീരാമഭക്തനായ ഹനുമാന്‍ സ്വാമിയുടെ ഭക്തരെ യാതൊരു ആപത്തിലും പെടാതെ ഭഗവാന്‍ സംരക്ഷിക്കുമെന്നാണ് വിശ്വാസം.

ഹനുമാന്‍ സ്വാമിയുടെ നാമം കേള്‍ക്കുമ്പോള്‍ തന്നെ ദുഷ്ടശക്തികള്‍ അകന്നു പോകുമെന്നാണ് പറയുന്നത്. ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമായ ഹനുമാന്‍ സ്വാമിയെ ഭജിക്കുന്നതിലൂടെ ശനിദോഷങ്ങളെല്ലാം അകന്നുപോകുമെന്നാണ് വിശ്വാസം. ശ്രീരാമജയം എന്ന് കടലാസില്‍ എഴുതി മാല കോര്‍ത്ത് ഹനുമാന്റെ രൂപത്തില്‍ അണിയിച്ചു പ്രാര്‍ഥിച്ചാല്‍ സര്‍വ്വകാര്യങ്ങളിലും വിജയമുണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്.

വെറ്റിലമാല വഴിപാട് നല്‍കി പ്രാര്‍ഥിച്ചാല്‍ സമൃദ്ധിയുണ്ടാകുമെന്നും വിവാഹതടസ്സങ്ങള്‍ മാറി പെട്ടെന്നു വിവാഹം നടക്കുമെന്നും വിശ്വസിക്കുന്നു. സിന്ദൂരക്കാപ്പ് മനസ്സന്തോഷത്തിനും സമാധാനത്തിനും വെണ്ണക്കാപ്പ് കാര്യവിജയത്തിനും നല്ലതാണെന്നാണ് വിശ്വാസം. ഹനുമാന്റെ ജന്മനക്ഷത്രമായ മൂലം നാളില്‍ ഹനുമാന്‍ സന്നിധിയില്‍ ചെന്ന് പ്രാര്‍ഥിച്ചാല്‍ സര്‍വവിധ ദോഷങ്ങളും അകന്ന് സര്‍വകാര്യജയം സാധ്യമാകും.

തുളസിമാല അണിയിച്ച് പ്രാര്‍ഥിച്ചാല്‍ തീരാവ്യാധികള്‍ അകലുമെന്നും ഹനുമാന്‍ സന്നിധി വലംവെച്ചു പ്രാര്‍ഥിച്ചാല്‍ കൂടോത്ര ദോഷങ്ങളും ശത്രുദോഷങ്ങളും അകലുമെന്നു വിശ്വസിക്കുന്നു.

kaumudi plus god Hanuman kalakaumudi pooja