/kalakaumudi/media/post_banners/be940c14ef409210041b4e2ad19418abef0fdefd2dbbf749f4074247b7473b14.jpg)
ഹിന്ദുക്കളും ബുദ്ധമതാനുയായികളും അനുഷ്ഠിച്ചു വരുന്ന ആചാര്യ വന്ദനമാണ് ഗുരു പൂര്‍ണ്ണിമ എന്നറിയപെ്പടുന്നത്. അറിഞ്ഞോ അറിയാതെയോ നാം ചെയ്തുപോകുന്ന തെറ്റുകളില്‍ ചിലത് പലപ്പോഴും ഗുരുനിന്ദയ്ക്കും ഗുരുശാപത്തിനും കാരണമാകാറുണ്ട്. അതികഠിനമായ ദോഷങ്ങളില്‍ ഒന്നാണ് ഗുര
ുശാപദോഷം. ഇതുമൂലം സംഭവിച്ചേക്കാവുന്ന അനര്‍ത്ഥങ്ങള്‍ നിരവധിയാണ്. ഇങ്ങനെ ദുരിതം അനുഭവിക്കുന്നവര്‍ക്കും, ഗുരുപ്രീതിയിലൂടെ ഈശ്വരാനുഗ്രഹം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈശ്വരാനുഗ്രഹം കൈവരിക്കാന്‍ ഏറ്റവും അനുയോജ്യമായ ദിവസമാണ് ഗുരുപൂര്‍ണ്ണിമ. ഈ ദിവസം ഗുരുവിനെ ദര്‍ശിച്ച് വെറ്റില, പാക്ക്, സഹിതം യഥാശക്തി ദക്ഷിണ നല്കി വന്ദിച്ച് നമസ്‌കരിക്കണം. ഒപ്പം ഗുരുവിന്റെ അനുഗ്രഹം
വാങ്ങണം. ഗുരു പൂര്‍ണ്ണിമ ദിവസം ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ഗുരുശാപദോഷം ഉള്‍പ്പെടെ സര്‍വ്വദോഷങ്ങളും അകന്ന് ഐശ്വര്യ സമൃദ്ധി വര്‍ദ്ധിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
