ഏകാദശി നോറ്റ ആയിരങ്ങള്‍ കണ്ണനെ വണങ്ങി

വ്രതശുദ്ധിയുടെ പുണ്യവുമായി ഏകാദശി നോറ്റ് കൃഷ്ണഭക്തര്‍ ഗുരുവായൂരിലെത്തി. ഉപവസിച്ചും നാരായണ നാമം ചൊല്‌ളിയും ഗുരു വായൂരപ്പനെ ഭജിച്ച് ദര്‍ശനസായുജ്യം നേടിയപേ്പാള്‍ ഗുരുപവനപുരി ഭക്തിസാന്ദ്രമായി. ഇന്ന് ദ്വാദശിപ്പണംകൂടി സമര്‍പ്പിച്ചാവും ഭക്തരുടെ മടക്കം.

author-image
online desk
New Update
ഏകാദശി നോറ്റ ആയിരങ്ങള്‍ കണ്ണനെ വണങ്ങി

ഗുരുവായൂര്‍: വ്രതശുദ്ധിയുടെ പുണ്യവുമായി ഏകാദശി നോറ്റ് കൃഷ്ണഭക്തര്‍ ഗുരുവായൂരിലെത്തി. ഉപവസിച്ചും നാരായണ നാമം ചൊല്‌ളിയും ഗുരു

വായൂരപ്പനെ ഭജിച്ച് ദര്‍ശനസായുജ്യം നേടിയപേ്പാള്‍ ഗുരുപവനപുരി ഭക്തിസാന്ദ്രമായി. ഇന്ന് ദ്വാദശിപ്പണംകൂടി സമര്‍പ്പിച്ചാവും ഭക്തരുടെ മടക്കം.

ഇന്ന് ത്രയോദശി ഊട്ടുംകൂടി കഴിഞ്ഞാലേ ഏകാദശിച്ചടങ്ങുകള്‍ പൂര്‍ത്തിയാകൂ. ക്ഷേത്രത്തില്‍ രാവിലെ നടന്ന കാഴ്ചശീവേലിക്ക് കൊമ്പന്‍ വലിയ കേശവന്‍ സ്വര്‍ണ്ണക്കോലമേറ്റി. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ മേളം അകമ്പടിയായി. രാവിലെ പാര്‍ത്ഥസാരത്ഥി ക്ഷേത്രത്തിലേക്ക് നടന്ന എഴുന്നള്ളിപ്പിന് വൈക്കം ചന്ദ്രന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യമായിരുന്നു. തിരിച്ചെഴുന്നള്ളിപ്പിന് ഗുരുവായൂര്‍ മുരളിയുടെ നാഗസ്വരമുണ്ടായി. ഏകാദശി വ്രതം എടുക്കുന്നവര്‍ക്കായി അന്നലക്ഷ്മി ഹാളിലും തെക്കേനടയിലെ പ്രത്യേക പന്തലിലുമായി പ്രത്യേക വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ട് രാവിലെതന്നെ ആരംഭിച്ചിരുന്നു. ഇന്ന് ദ്വാദശിപ്പണസമര്‍പ്പണത്തിന് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനായി കൂത്തമ്പലത്തിനോട് ചേര്‍ന്ന് പ്രത്യേക മണ്ഡപം സ്ഥാപിച്ചിട്ടുണ്ട്.

ekadashi