ഗുരുവായൂര്‍ ഉത്സവം: ആയിരം കലശത്തിന് ചൊവ്വാഴ്ച തുടക്കമാവും

ഗുരുവായൂര്‍ ഉത്സവത്തിന് മുന്നോടിയായിയുള്ള എട്ടുദിവസത്തെ സഹസ്രകലശച്ചടങ്ങുകള്‍ക്ക് ചൊവ്വാഴ്ച രാത്രിയോടെ തുടക്കമാവും.

author-image
anu
New Update
ഗുരുവായൂര്‍ ഉത്സവം: ആയിരം കലശത്തിന് ചൊവ്വാഴ്ച തുടക്കമാവും

 

ഗുരുവായൂര്‍: ഗുരുവായൂര്‍ ഉത്സവത്തിന് മുന്നോടിയായിയുള്ള എട്ടുദിവസത്തെ സഹസ്രകലശച്ചടങ്ങുകള്‍ക്ക് ചൊവ്വാഴ്ച രാത്രിയോടെ തുടക്കമാവും. 20-ന് ബ്രഹ്മകലശാഭിഷേകത്തോടെ സമാപിക്കും. 21-ന് രാത്രി 10 ദിവസത്തെ ഉത്സവത്തിന് കൊടിയേറും. അന്ന് രാവിലെ ആനയില്ലാശീവേലിയും ഉച്ചതിരിഞ്ഞ് മൂന്നിന് ആനയോട്ടവും നടക്കും.

സഹസ്രകലശച്ചടങ്ങുകള്‍ ചൊവ്വാഴ്ച രാത്രി ആചാര്യവരണത്തോടെ തുടങ്ങിയാല്‍ ആദ്യം മുളപൂജയാണ്. ബുധനാഴ്ച ശ്രീകോവിലിനു മുന്നില്‍ വാതില്‍മാടത്തില്‍ പ്രത്യേകം തയ്യാറാക്കുന്ന ഹോമകുണ്ഡങ്ങളില്‍ ഹോമങ്ങള്‍ ആരംഭിക്കും. കലശച്ചടങ്ങുകള്‍ ആരംഭിക്കുന്നതോടെ ദര്‍ശനനിയന്ത്രണം തുടങ്ങും. ഭക്തര്‍ക്ക് നാലമ്പലത്തിലേക്കുള്ള പ്രവേശനം വടക്കേനടയിലൂടെ ഒരു വരി മാത്രമാക്കും. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കില്ല.

തന്ത്രസമുച്ചയം അനുശാസിക്കുന്നതാണ് ഗുരുവായൂരിലെ വിസ്തരിച്ച സഹസ്രകലശച്ചടങ്ങുകള്‍. ഇതിന് നിരവധി വിശേഷദ്രവ്യങ്ങള്‍ വേണം. പര്‍വതം, നദി, ഞണ്ടിന്‍മട, കയം എന്നിവിടങ്ങളിലെയും ഏഴ് പുറ്റുകളിലെയും മണ്ണ് ഇതില്‍ ഉള്‍പ്പെടും. ഔഷധസസ്യങ്ങളുടെ ഒരു നീണ്ട പട്ടികതന്നെയുണ്ട്. ഇനി കലശം-ഉത്സവം കഴിയുന്നതുവരെ ഗുരുവായൂരപ്പന് സ്വര്‍ണ ഉരുളിയിലാണ് നിവേദ്യം. മാര്‍ച്ച് ഒന്നിന് ആറാട്ടോടെ ഉത്സവം സമാപിക്കും.

Astro guruvayur