ശനി ദോഷ ശാന്തിക്ക് ഹനുമദ്‌ ക്ഷേത്രദർശനം, വെറ്റിലമാല

ഇതിനെല്ലാം പിന്നിലൊരു കഥയുണ്ട്. രാക്ഷസരാജാവായ രാവണൻ ഇന്ദ്രജിത്ത് ജനിക്കാറായ സമയത്തു നവഗ്രഹങ്ങളെ ബലമായി അനുകൂല സ്ഥാനങ്ങളിൽ നിർത്തി. ഈ അവസരത്തിൽ ശനിയുടെ രക്ഷകനായതു ഹനുമാനാണ്.

author-image
Aswany Bhumi
New Update
ശനി ദോഷ ശാന്തിക്ക് ഹനുമദ്‌ ക്ഷേത്രദർശനം, വെറ്റിലമാല

 

ആഗ്രഹങ്ങൾ വായുവേഗത്തിൽ ഹനുമാൻസ്വാമി സാധിച്ചുതരും എന്നാണ് വിശ്വാസം. അതും ശനിയാഴ്ച ദിനങ്ങൾ ഇതിനു പ്രാധാനമാണ് .

ശനിയാഴ്ചകളിലെ ഹനുമത് ഭജനം ശനിദോഷ ശാന്തിക്ക് കാരണമാകും എന്നും വിശ്വാസമുണ്ട് .

ജോലിയിൽ എപ്പോഴും തിളങ്ങുന്നവരാണ് ഇക്കൂട്ടർ ശനിയാഴ്ചകളിൽ ഹനുമദ്‌ ക്ഷേത്രദർശനം നടത്തി വെറ്റിലമാല , നെയ്‌വിളക്ക് എന്നിവ സമർപ്പിക്കുന്നത് വിശേഷമാണ്.

തീവ്ര ശ്രീരാമ ഭക്തനായ ഹനൂമാന് യഥാവിധി വഴിപാടു നടത്തി പ്രാർഥിച്ചാൽ ഫലം ഏറെയാണ്. ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമാണ് ഹനൂമാൻ സ്വാമി.

ഹനൂമാന്റെ നാമശ്രവണമാത്രയിൽത്തന്നെ ദുഷ്ടശക്തികൾ അകന്നു പോകുമെന്നാണ് രാമായണം പറയുന്നത്.

ശനിദശാകാലത്തും ഏഴരശനി, കണ്ടകശനി ദോഷകാലങ്ങളിലും ഹനൂമാനെ പ്രാർഥിച്ചാൽ അവയുടെ ദോഷ കാഠിന്യത്തിൽനിന്നു ഹനൂമാൻ തന്റെ ഭക്തരെ കാത്തുരക്ഷിക്കുമെന്നാണ് വിശ്വാസം.

ഇതിനെല്ലാം പിന്നിലൊരു കഥയുണ്ട്. രാക്ഷസരാജാവായ രാവണൻ ഇന്ദ്രജിത്ത് ജനിക്കാറായ സമയത്തു നവഗ്രഹങ്ങളെ ബലമായി അനുകൂല സ്ഥാനങ്ങളിൽ നിർത്തി. ഈ അവസരത്തിൽ ശനിയുടെ രക്ഷകനായതു ഹനുമാനാണ്.

ആ സന്തോഷത്തിൽ ഹനുമദ്‌‌ഭക്തരെ ശനിദോഷം ബാധിക്കില്ലെന്നു ശനിദേവൻ ഉറപ്പു നൽകി എന്നാണു പുരാണത്തിൽ പറയുന്നത്.

ഹനൂമൽ സ്തുതി

മനോജവം മാരുത തുല്യവേഗം

ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം

വാതാത്മജം വാനരയൂഥ മുഖ്യം

ശ്രീരാമ ദൂതം ശിരസാ നമാമി

ബുദ്ധിർ ബലം യശോധൈര്യം

നിർഭയത്വമരോഗത

അജയ്യം വാക് പടുത്വം ച

ഹനൂമത് സ്മരണാത് ഭവേത്

 

hanumal sthuthi