
പൂജാതി കർമ്മങ്ങളിൽ നാം ഏവരും ശ്രദ്ധ ചെലുത്താറുണ്ട് . എന്നാൽ ഹനുമാൻ സ്വാമിക്കായി പൂജ നടത്തുമ്പോൾ കുറച്ചു കാര്യങ്ങൾ കൂടി ശ്രദ്ധെക്കേണ്ടതുണ്ട് . വെറ്റിലമാലകള്‍ ഹനുമാൻ സ്വാമിക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് .
സീത ദേവിയെ ആദ്യം രാമന്റെ വിജയം അറിയിച്ചത് ഹനുമാൻ ആണ് . ഈ വാർത്തയിൽ ഏറെ സന്തോഷവതിയായി സീതാദേവി ഹനുമാനെ അടുത്തുണ്ടായിരുന്ന വെറ്റിലകള്‍ പറിച്ച് മാലയാക്കി ചാർത്തുകയും ചെയ്തിരുന്നു .
വെട്ടിലമാല ഹനുമാന് സമർപ്പിക്കുന്നതിലൂടെ നമ്മളിൽ ഉണ്ടാകുന്ന ദോഷത്തിന്റെ കാഠിന്യവും കുറയുമെന്നാണ് വിശ്വാസം . അതോടൊപ്പം തുളസി ഇലകള്‍ ഹനുമാൻ സ്വാമിയുടെ പാദങ്ങളിൽ അർപ്പിക്കാറുണ്ട് .
എന്നാൽ ലക്ഷ്മീ വാസമുളള ദൈവീകസസ്യമാണ് തുളസി ഇലകൾ .സീതാദേവിക്ക് സമമായി ലക്ഷ്മീദേവിയെ നാം കാണാറുണ്ട് . തുളസി ഇലകൾ പാദങ്ങളിൽ സമർപ്പിക്കുന്നതിന് പകരം ഹനുമാന് മാലയാക്കിസമര്‍പ്പിക്കുന്നതാണ് ഉത്തമം .