/kalakaumudi/media/post_banners/e7e6f79a8d2dd6df060a5f8086ce45d902ae9463627cbbbbb4427a4336578915.png)
ചില പഞ്ചാംഗങ്ങളനുസരിച്ച് ഹനുമാന്‍റെ ജന്മതിഥി ആശ്വിന മാസത്തിലെ കറുത്ത പക്ഷം ചതുർദശിയിലാണ്. എന്നാൽ വിശ്വാസമനുസരിച്ച് എല്ലാ വർഷവും ചൈത്ര മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് ഹനുമാൻ ജയന്തിയായി ആഘോഷിക്കുന്നത്. ചൈത്ര പൂർണിമ ദിനമാണ് ഹനുമാൻ ജനിച്ചത്. ഈർഷം ഹനുമാൻ ജയന്തി വരുന്നത് ഏപ്രിൽ 8 ആയ ഇന്നാണ്. ’ഹനുമാൻ ജയന്തി’ ദിവസം ഹനുമത് തത്ത്വം ഭൂമിയിൽ മറ്റു ദിവസങ്ങളേക്കാൾ 1000 മടങ്ങ് കൂടുതൽ പ്രവർത്തനക്ഷമമായിരിക്കും. ആ ദിവസം ’ശ്രീ ഹനുമതേ നമഃ’ എന്ന നാമജപവും പ്രാർഥനയും മറ്റ് ഉപാസനകളും കൂടുതലായി ചെയ്യുകയാണെങ്കിൽ ഹനുമത് തത്ത്വത്തിന്‍റെ ഗുണം നമുക്കു ലഭിക്കുന്നു. ഹനുമാൻ ജയന്തി ദിനത്തിൽ ക്ഷേത്രത്തിൽ സൂര്യോദയത്തിനു മുന്പു തന്നെ കീർത്തനങ്ങൾ ആരംഭിക്കുന്നു. സൂര്യോദയത്തിന് ഹനുമാൻ ജനിക്കുന്നു. ആ സമയത്ത് കീർത്തനങ്ങൾ നിർത്തി എല്ലാവർക്കും പ്രസാദ വിതരണം ചെയ്യുന്നു.