/kalakaumudi/media/post_banners/21115f82991ca1ae2d6121789e0ca25dfb39b9443b572ce4a1dfd693129154f7.jpg)
ഭഗവാൻ ശിവശങ്കരന്റെ അവതാരമാണ് ഹനൂമാൻ എന്നു ശിവപുരാണത്തിൽ പറയുന്നുണ്ട്. വായുപുത്രനായ ഹനൂമാൻ ധൈര്യത്തിന്റെയും ശക്തിയുടെയും ഉത്തമഭക്തിയുടെയും പ്രതീകമാണ്.
ഭക്തർ ന്യായമായ എന്ത് ആവശ്യപ്പെട്ടാലും ആഞ്ജനേയൻ നിഷ്പ്രയാസം സാധിച്ചുതരും; സങ്കടം പറഞ്ഞാൽ പരിഹരിച്ചു തരും. ഇതിനെല്ലാം ഉതകുന്ന, ഏർപ്പെടുന്ന എന്ത് കാര്യത്തിലും വിജയം സമ്മാനിക്കുന്ന അതിശക്തിമായ ഒന്നാണ് ഹനുമാൻ മന്ത്രങ്ങൾ.
അതിനാൽ ആപത്ത് ഭയം എന്നിവയിൽ നിന്ന് മോചനം നേടാൻ ശിവപുത്രനും വായൂ പുത്രനും ശ്രീരാമദാസനുമായ ശ്രീഹനുമാനെ ഭജിക്കുന്നത് ഉത്തമമാണ്. കർമ്മതടസവും ദുരിതവും സൃഷ്ടിക്കുന്ന ഭയമെന്ന ദുർവികാരത്തെ അതിജീവിക്കാൻ ശ്രീഹനുമാനെ ഭജിക്കുന്നത് ഏറെ സഹായിക്കും. ഇതിന് സഹായിക്കുന്ന ഒരു ഹനുമദ് മന്ത്രമുണ്ട്:
ഓം ഹം ഹം ഹം ആഞ്ജനേയായ ഹനുമതേ നമ:
ഈ മന്ത്രം 48 തവണ വീതം ദിവസവും രാവിലെയും വൈകിട്ടും പൂജാമുറിയിൽ വിളക്ക് കൊളുത്തിയിരുന്നോ ക്ഷേത്രത്തിൽ നിന്നോ ജപിക്കുക. തികഞ്ഞ ഭക്തിയോടെ മന:ശുദ്ധിയോടെ നിരന്തരം ജപിച്ചാൽ ഭയം മാറും, ധൈര്യം ലഭിക്കും.
ഹനുമദ് മന്ത്രങ്ങൾ ജപിക്കുന്ന ദിവസങ്ങളിൽ മത്സ്യ മാംസാദികൾ ഒഴിവാക്കണം, ശാരീരിക ബന്ധം പാടില്ല. രാവിലെയും വൈകുന്നേരവും കുളിക്കണം. ഒരു നേരം കുളിച്ച് ശുദ്ധമായ ശേഷം നല്ല വസ്ത്രങ്ങളുടുത്ത് അടുത്തുള്ള ഏതെങ്കിലും ഹനുമാൻ ക്ഷേത്രത്തിലെത്തണം.