മണ്ടക്കാട്ട് ക്ഷേത്രമുണ്ടായ കഥ

By Web Desk.08 06 2021

imran-azhar

 

 

മണ്ടക്കാട്ട് ക്ഷേത്രമുണ്ടായതിനെക്കുറിച്ച് ഒരു കഥയുണ്ട്. ഈക്ഷേത്രം നമ്മുടെ തിരുവിതാംകൂറിലുൾപ്പെട്ടതായി രുന്നു.പ്രസിദ്ധമായ "കുളച്ചൽ" എന്നകടൽ കടൽതീരത്തിനടുത്താണ്.വിദേശികൾക്ക് കടൽമാർഗ്ഗം വന്നെത്തി വേണാടിനെ ആക്രമിക്കാൻപറ്റിയിരുന്നു. ഈ സ്ഥലത്തിന്. പണ്ട് ഇവിടെ ജനവാസം,വളരെ കുറവായിരുന്നു. ധാരാളംമലയാളിതറവാടുകൾ, അക്കാലത്തിവിടെഉണ്ടായിരുന്നു. ബ്രാഹ്മണഗൃഹവും,കുറെവാണിയരും,മറ്റ് പല പലപലജാതിക്കാരും, മാത്രമാണുണ്ടായിരുന്നത്. അന്ന്, ഇവിടം വനപ്രദേശമാണെന്ന് പറയപ്പെടുന്നു. സമുദ്രത്തോട് ചേർന്ന കണ്ടൽക്കാടുകളും, ചതുപ്പുനിലങ്ങളും നിറഞ്ഞ ഈ സ്ഥലം,കൊന്നക്കാട്ട് കാരണവർ എന്നറിയപ്പെട്ടിരുന്ന ഒരു നായർപ്രമാണിയുടേതായിരുന്നു. ഇവിടെയും ഇരണിയലിലുമൊക്കെ കാലിമേയ്ക്കൽ ജോലിചെയ്തിരുന്ന താഴ്ന്ന ജാതിക്കാരുടെ വിശ്രമസമയത്തെ പ്രധാ നകളിയായിരുന്നു 'കട്ടയടി' ഇന്നത്തെ ക്രിക്കറ്റുകളിയുടെ മുൻഗാമി പന്തിന് പകരം അവരുപയോഗിച്ചിരുന്നത് പനന്തേങ്ങ നൊങ്കിൻ്റെ തൊണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ അവർ കളിച്ചുകൊണ്ടിരുന്നപ്പോൾ ഈ നൊങ്കിൻതോട്‌ അടുത്തുണ്ടായിരുന്ന ഒരുചിതൽപ്പുറ്റിൽകൊള്ളുകയും അതിൽ ചെറുതായി പൊട്ടലുണ്ടായി അതിൽ നിന്നും രക്തം പ്രവഹിക്കുകയും ചെയ്തു. അത് കണ്ട് ഭയന്ന് അവർ നിലവിളിച്ചു. ശബ്ദംകേട്ട് ആളുകൾകൂടുകയും കാലികളുടെ ഉടമസ്ഥരും പരിസരവാസികളും സ്ഥലത്തെ തഹസിൽദാരുമൊക്കെ എത്തി. അപ്പോൾ അമ്മൻ്റെഭൂതം ഒരാളിൽ ആവേശിച്ച് അയാൾ തുള്ളാൻ തുടങ്ങി. ആ പുറ്റ് സാക്ഷാൽ ഭദ്രകാളിയുടെ വാസസ്ഥലമാണെന്നും ദേവി വാല്മീക (പുറ്റ്)രൂപത്തിലവിടെ ആവീർഭവിച്ചിരിക്കുന്നതായും അവരെ ഭദ്രകാളിയായി വിശ്വസിച്ച് പൂജിച്ചു വന്നാൽ നാട്ടുകാർക്ക് ക്ഷേമവും, ഐശ്വര്യവും, അഭിവൃദ്ധിയുമുണ്ടാകുമെന്നും കല്പിച്ചു. ആ പുറ്റിൻ്റെ പൊട്ടിയഭാഗത്ത് ചന്ദനം, അരച്ചുതേച്ചാൽ രക്തം നിലക്കുമെന്നുംപറഞ്ഞു. തഹസിൽദാർ പ്രശ്നം വെയ്പിച്ചു നോക്കി.പറഞ്ഞതെല്ലാം സത്യമാണെന്നും ഉറപ്പിച്ചു. അങ്ങ നെ സ്ഥലത്തിൻ്റെ ഉടമസ്ഥൻ ബ്രാഹ്മണരെ കൊണ്ടുവന്ന് ചന്ദനമരപ്പിച്ചു തേല്പിച്ച്
പുറ്റിൻ്റെ വിടവടച്ചു,പൂജാധികർമ്മങ്ങൾ തുടങ്ങുകയും ചെയ്തു. ആ പുറ്റ് നനയാതെയിരിക്കാനും, അശുദ്ധിയുണ്ടാകാതിരിക്കാനുമായി, ഓലകൊണ്ട് മേൽക്കൂരയുണ്ടാക്കിച്ച്, ചുറ്റുംവേലിയും,നിർമ്മിച്ചു. പിന്നീട് ഓല മാറ്റി ഓടുമേഞ്ഞു.

 

ദൈനംദിന പൂജകൾ തുടങ്ങിയപ്പോൾ ദേവിക്ക് ചൈതന്യം വർദ്ധിച്ചു. പ്രാർത്ഥനകൾ നടന്നു തുടങ്ങി. അങ്ങനെ ദേവിയോട് പ്രാർത്ഥിച്ചാൽ എന്തും നടക്കുമെന്ന വിശ്വാസം കൂടുകയും, പ്രശസ്തി വർദ്ധിച്ച് ദൂരദിക്കുകളിൽനിന്നു പോലും ആളുകൾ എത്തിതുടങ്ങിയതിനാൽ, ധാരാളംപണവും, പണ്ടങ്ങളും, മറ്റുവസ്തുക്കളും ലഭിച്ചു തുടങ്ങി. അതെല്ലാം,സ്വന്തം ആവശ്യത്തിനും ഉപയോഗിച്ച്സ്ഥലമുടമസ്ഥൻ, ധനവാനായി. പൂജകൾ തുടർന്നുനടന്നപ്പോൾ, അമ്മൻ്റെ പുറ്റു വളർന്നുതുടങ്ങി. ഒരുചെറിയ പർവ്വതം പോലെ 20അടിപൊക്കത്തിലും, അതിലിരട്ടിവലിപ്പത്തിലും, അഗ്രഭാഗത്തായിമൂന്നാലുശിഖരങ്ങളുമുണ്ടായി. എന്നിട്ടും,ദേവിയുടെ വളർച്ചനിന്നിട്ടില്ല. ക്രമേണസ്ഥലമുടമസ്ഥന്, പൂജാകാര്യങ്ങളിൽതാല്പര്യംകുറഞ്ഞു. ജനങ്ങളുടെ പരാധിപ്രകാരം, ആക്ഷേത്രമുൾപ്പെടെസ്ഥലം,സർക്കാർ കണ്ടുകെട്ടി. അന്നത്തെ മഹാരാജാവ്, ഉടമസ്ഥന്കുറെപണംകൊടുത്തു്, ക്ഷേത്രത്തിൻ്റെ പൂജാധിക്രമങ്ങളെല്ലാം നിശ്ച യിച്ചതിനാൽ എല്ലാം നല്ല രീതിയിൽ നടന്നുതുടങ്ങി. ദേവിയുടെ ഉഗ്രം വർദ്ധിച്ചു. ഉച്ച സമയത്ത് പോലും പരിസരത്തുകൂടി പോകുന്നതിന് ജനങ്ങൾ ഭയപ്പെട്ടതുകാരണം ജനങ്ങൾ കുറേശ്ശ കുറഞ്ഞു തുടങ്ങി. ദേവിയുടെ ശക്തികുറക്കുന്നതിനായി നിത്യ പൂജചെയ്യുന്നതിൽ നിന്നും ബ്രാഹ്മണരെ ഒഴിവാക്കി, അത് വിശേഷ ദിവസങ്ങളിൽ മാത്രമാക്കി കുരുക്കൾ എന്ന ജാതിക്കാരെ നിത്യപൂജചെയ്യുന്നതിനും ഏർപ്പാടാക്കിയതോടെ, ദേവിയുടെ അധിക ശക്തി കുറഞ്ഞു. ഇന്നും അതുപോലെതുടരുന്നു. ഈ ക്ഷേത്രത്തിനു സമീപം ഒരു
ശാസ്താക്ഷേത്രവുമുണ്ട്. കേരളോല്പത്തിക്കുശേഷം,പരശുരാമൻ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിലൊന്നായിരിക്കാം ഇതെന്നും പറയുന്നു. മറ്റുക്ഷേത്രങ്ങളെ അപേക്ഷിച്ച്, കടലിനു തൊട്ടടുത്തുള്ള ഇവിടെ സുനാമി ഒട്ടും ബാധിച്ചില്ല ഇതുവരെ കടൽക്ഷോഭ വുമുണ്ടായിട്ടില്ല.


പണ്ട്, ഒരുദിവസം രാത്രിയിൽ ഏതാനും വിദേശികൾ വഴിതെറ്റി, കൊല്ലത്തുനിന്നും ഇവിടെവന്നെത്തി.അവർ വിശപ്പും, ദാഹവും മൂലം, വളരെഅവശരായിരുന്നു. അടുത്തുണ്ടായിരുന്ന ഒരു കുടിലിൽ രാത്രി, കഴിച്ചുകൂട്ടാൻ തീരുമാനിച്ച്, അവിടെകിടന്നുറങ്ങി. രാത്രിയിലെപ്പോഴോ, ഒരുസ്ത്രീഅവർക്ക്, കഞ്ഞിയും പുഴുക്കും നൽകിയെന്നും, രാവിലെ അവർ നോക്കിയപ്പോൾ അവിടെ കണ്ടത് ഒരു കുടിലല്ല ക്ഷേത്രമായിരുന്നു എന്ന് ഒരു കഥ. പിന്നീട് അവരുടെ പിൻതലമുറക്കാർ എല്ലാവർഷവും കൊല്ലത്തു നിന്നും വന്ന് നേർച്ചകൾ നട ത്തുമായിരുന്നുവത്രേ! ഇന്നും അത് നട ന്നു പോരുന്നതായി പറയുന്നു.

 

OTHER SECTIONS