/kalakaumudi/media/post_banners/127d4d13527cb19d65dcb1e253e4f76741d94f1668c70b2924b1c682c550c46e.jpg)
മേടക്കൂറ്
(അശ്വതി, ഭരണി, കാര്‍ത്തിക 1 )
സാമ്പത്തികമായി നേട്ടമുണ്ടാകും. ജീവിത സാഹചര്യം അഭിമാനകരമായ രീതിയില്‍ മെച്ചപ്പെടും. വായ്പാ കുടിശിക അടച്ചു തീര്‍ക്കാന്‍ കഴിയും. ആര്‍ക്കും പണം കടം നല്‍കരുത്. വര്‍ദ്ധിച്ച ജോലി ഭാരം കാരണം മാനസിക സമ്മര്‍ദ്ദം ബുദ്ധിമുട്ടിക്കും.
കുടുംബ പ്രശ്നം അനുഭവപ്പെടും. അത് കാരണം അസ്വസ്ഥതയുണ്ടാകും. ഏകാഗ്രതയോടെ ഒന്നും ചെയ്യാന്‍ കഴിയില്ല. പ്രതികൂല സാഹചര്യത്തിലെ അനുഭവങ്ങളില്‍ നിന്ന് പല കാര്യവും പഠിക്കും. സമൂഹത്തില്‍ നിലയും വിലയും വര്‍ദ്ധിക്കും.
ചതി പറ്റാനിടയുണ്ട്. ഒരു പ്രത്യേക വ്യക്തിയോടുള്ള ഇഷ്ടം കാരണം മറ്റുള്ളവരോട് സംസാരം പോലും കുറയ്ക്കും. കഠിനാധ്വാനത്തിന്റെ പൂര്‍ണ്ണ ഫലങ്ങള്‍ ലഭിക്കാന്‍ ശുഭചിന്തകള്‍ നിലനിര്‍ത്തണം. ജോലിക്ക് പതിവിലും പ്രാധാന്യം നല്‍കും.
ഇടവക്കൂറ്
(കാര്‍ത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. എല്ലാ ചെലവുകളും നിയന്ത്രിക്കും. പണം ലാഭിക്കാനും കടം കൊടുക്കാനും കഴിയും. കുടുംബാംഗങ്ങളുടെ പെരുമാറ്റം കാരണം അല്പം അസ്വസ്ഥരാകും. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ജീവിതപങ്കാളിയോട് കൂടുതല്‍ അടുപ്പത്തിലാകും.
വികാരങ്ങള്‍ പങ്കിടും. അവിവാഹിതര്‍ക്ക് ചതി പറ്റാന്‍ സാധ്യത; ചില ബന്ധങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. കലഹം ഒഴിവാക്കാന്‍ കഴിയും. ആരോഗ്യം മെച്ചപ്പെടും. പൂര്‍ത്തിയാകാത്ത ജോലികള്‍ തീര്‍ക്കാനും എല്ലാ ഉത്തരവാദിത്തങ്ങളും യഥാസമയം നിറവേറ്റാനുമാകും.
മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണര്‍തം 1, 2, 3 )
സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ മികച്ച അവസരങ്ങള്‍ ലഭിക്കും. എല്ലാക്കാര്യത്തിലും കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. അംഗങ്ങള്‍ക്കിടയില്‍ ഐക്യവും സാഹോദര്യവും നിലനില്‍ക്കും. പ്രശസ്തി നേടാനാകും.
എല്ലാവരേയും അമിതമായി വിശ്വസിക്കുന്നത് ദോഷം ചെയ്യും. വ്യക്തിപരമായ ജീവിതത്തിലെ രഹസ്യങ്ങള്‍ മറ്റുള്ളവരോട് പങ്കിടരുത്. കഠിനാധ്വാനത്തിലൂടെ എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാന്‍ കഴിയും. പ്രായം കൂടിയവരെ ആരോഗ്യ പ്രശ്‌നങ്ങള്‍ ബുദ്ധിമുട്ടിക്കും.
ഭൂമി ക്രയവിക്രയം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്ക് പരിഹാരം കാണും. ഏറെക്കാലമായി കാണാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയെ ജോലിസ്ഥലത്ത് വച്ച് കണ്ടുമുട്ടാന്‍ കഴിയും. മഹാവിഷ്ണു പ്രീതി നേടുന്നതിന് നിത്യവും ഓം നമോ നാരായണായ ജപിക്കുന്നത് ഉത്തമം.
കര്‍ക്കടകക്കൂറ്
(പുണര്‍തം 4, പൂയം, ആയില്യം)
പലവഴികളില്‍ ധനലാഭമുണ്ടാകും. പുതിയ ഏതെങ്കിലും പദ്ധതിയില്‍ പണം നിക്ഷേപിക്കും. ഇതിലൂടെ വരും കാലത്ത് വലിയ ആദായം ലഭിക്കും. കരാര്‍, കമ്മീഷന്‍ ഇടപാടുകളിലൂടെ നേട്ടമുണ്ടാകും.
വളരെ അടുപ്പമുള്ള വ്യക്തിയുമായുള്ള വാദ പ്രതിവാദങ്ങള്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ആരോടും ഒരു കാര്യവും തുറന്നു പറയാന്‍ കഴിയില്ല. ഇതുമൂലം മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. പ്രത്യേക വ്യക്തിയോടുള്ള അമിതമായ ഇഷ്ടം കാരണം വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ട്.
വാഹനം ഓടിക്കുമ്പോള്‍ സൂക്ഷിക്കണം. അപകട സാധ്യത കൂടുതലാണ്. പ്രവര്‍ത്തന മേഖലയില്‍ ഇഷ്ടാനുസരണം ചില മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. വ്യാപാരത്തില്‍ വന്‍ വിജയം നേടും. വ്യാഴാഴ്ച വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തണം. നിത്യവും ഓം നമോ നാരായണായ ജപിക്കുക.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ആത്മവിശ്വാസക്കുറവ് നേരിടും. രോഗമുക്തി ലഭിക്കും. സാമ്പത്തികമായ എല്ലാ വെല്ലുവിളികളും മറികടക്കും. ധാരാളം പുതിയ അവസരങ്ങള്‍ വന്നുചേരും. ഭംഗിയായി അവ പ്രയോജനപ്പെടുത്തുന്നതിലൂടെ പ്രതികൂലമായ സാഹചര്യങ്ങളില്‍ നിന്നും പുറത്ത് വരാനാകും.
രഹസ്യം പങ്കിടുമ്പോള്‍ ആ വ്യക്തിയുടെ വിശ്വാസയോഗ്യത ഉറപ്പാക്കിയില്ലെങ്കില്‍ പിന്നീട് വിഷമിക്കേണ്ടി വരും. ഇത് കുടുംബത്തില്‍ അസ്വസ്ഥത സൃഷ്ടിക്കും. ദാമ്പത്യത്തില്‍ സദ് ഫലങ്ങള്‍ ലഭിക്കും. പരിശ്രമങ്ങള്‍ ഫലവത്താകും.
ആദരവും അംഗീകാരവും സമ്മാനവും നേടാന്‍ കഴിയും. ഔദ്യോഗികമായ കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ നിറവേറ്റും. സര്‍ക്കാര്‍ പരീക്ഷകളില്‍ വിജയം വരിക്കും. ഈശ്വരാധീനം വര്‍ദ്ധിക്കും. ഓഹരി വിപണി, ഭാഗ്യക്കുറി, ചിട്ടി എന്നിവയിലൂടെ നേട്ടങ്ങളുണ്ടാകും. ദിവസവും 108 തവണ ഓം നമഃ ശിവായ ജപിക്കുക.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2 )
സാമ്പത്തിക കാര്യങ്ങളില്‍ മുന്‍കരുതല്‍ എടുക്കണം. പണം ചെലവഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ആരോടും പരുഷമായി സംസാരിക്കരുത്. പിന്നീട് ഈ കാര്യം ഓര്‍ത്ത് പശ്ചാത്തപിക്കേണ്ടി വരും.
മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ പ്രാര്‍ത്ഥനയും ധ്യാനവും ഗുണം ചെയ്യും. കുടുംബാഗത്തോടോ ചങ്ങാതിമാരോടോ വിഷമങ്ങളും വികാരങ്ങളും പങ്കിടരുത്. അവര്‍ വിശ്വാസം മുതലെടുത്ത് പിന്നീട് വേദനിപ്പിക്കും. സ്വന്തം കഴിവിലും സര്‍ഗ്ഗാത്മകയിലും വിശ്വസിച്ച് മുന്നോട്ടു പോകാന്‍ ശ്രമിക്കണം.
പുതിയത് ഒന്നും പഠിക്കാനുള്ള പ്രായമല്ലെന്ന ചിന്ത മാറ്റണം. ഒഴിവുസമയങ്ങള്‍ ആസ്വദിക്കണം. യാത്ര ചെയ്യാനും പണം ചെലവഴിക്കാനുമുള്ള മാനസിക ശക്തമാകും. ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ ചില മാറ്റങ്ങള്‍ക്ക് എല്ലാ സാധ്യതയുമുണ്ട്. എല്ലാ ദിവസവും വിഷ്ണു അഷ്ടോത്തര ശതനാമാവലി ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
ദീര്‍ഘകാലമായി ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ നടപ്പിലാക്കും. അത് വലിയ സാമ്പത്തിക ലാഭം നല്‍കും. അശുഭചിന്തകള്‍ മനസ്സിലേക്ക് വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒഴിവുസമയങ്ങള്‍ ക്രിയാത്മകമായി ചെലവഴിക്കും.
ഇച്ഛയ്ക്ക് വിരുദ്ധമായ ചില കാര്യങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നന്നായി അറിയുന്നവരുമായി മാത്രമേ സൗഹൃദ ബന്ധം സ്ഥാപിക്കാവൂ. എല്ലാക്കാര്യങ്ങളിലും പിതാവിന്റെ പിന്തുണ നേടാനാകും.
പ്രതിച്ഛായയ്ക്കും ആരോഗ്യത്തിനും ദോഷം ചെയ്യുന്ന പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കും. ബിസിനസ്സില്‍ ലാഭം പ്രതീക്ഷിക്കാം. വിവാഹം തീരുമാനിക്കും. സന്താനലാഭത്തിന് യോഗം. സര്‍ക്കാറില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കും. വിദേശ യാത്രയ്ക്ക് യോഗമുണ്ട്. നിത്യവും ഓം ദും ദുര്‍ഗ്ഗായൈ നമഃ ജപിക്കുക.
വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട)
ജോലിഭാരം വര്‍ദ്ധിക്കും. മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തി നേടും. അപ്രതീക്ഷിതമായി പണം ലഭിക്കും, ശുഭാപ്തി വിശ്വാസം വര്‍ദ്ധിക്കും. വീട്ടില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിക്കും.
ഗൃഹനവീകരണം തുടങ്ങും മുന്‍പ് മറ്റ് കുടുംബാംഗങ്ങളുടെ അഭിപ്രായം ആരായും. ജോലി സ്ഥലത്ത് വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയും. ഇഷ്ടങ്ങളും ആഗ്രഹങ്ങളും തുറന്നു പറയാന്‍ സാധിക്കും. വളരെക്കാലമായി അലട്ടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. സന്താനത്തിന്റെ വിവാഹം നിശ്ചയിക്കും.
ജോലിയുമായി ബന്ധപ്പെട്ട് പദ്ധതികളും ആശയങ്ങളും പങ്കിടുന്നത് തിരിച്ചടിയാകും. രുചികരമായ ഭക്ഷണം ആസ്വദിക്കും. ഒരു സഹപ്രവര്‍ത്തക ചൂഷണം ചെയ്യും. എന്തിലും കുറ്റം കണ്ടുപിടിക്കുന്നവരുമായുള്ള
ബന്ധം ഉപേക്ഷിക്കും. ഓം വചത്ഭുവേ നമഃ ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
വന്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കും. ഒരു പുതിയ വീട് അല്ലെങ്കില്‍ ആഡംബര വാഹനം വാങ്ങാന്‍ പദ്ധതിയിടും. വളരെക്കാലമായി നടന്നുവരുന്ന ജോലി പൂര്‍ത്തിയാക്കും. ചില അവിവാഹിതര്‍ മനസ്സിന് ഇണങ്ങിയ ഒരു വ്യക്തിയെ കണ്ടുമുട്ടി പ്രണയത്തിലാകും. ജീവിത പങ്കാളിയില്‍ നിന്ന് അകന്നു നില്‍ക്കേണ്ടി വരും. ജോലിയുമായി ബന്ധപ്പെട്ട് ജീവിതത്തില്‍ നിരവധി വെല്ലുവിളികള്‍ അനുഭവപ്പെടും. ആരോഗ്യം പതിവിലും ശക്തമാകും.
മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2)
സര്‍ക്കാരില്‍ നിന്ന് വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വ്യാപാരികള്‍ക്ക് മികച്ച ലാഭമുണ്ടാകും. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയും സഹായവുമുണ്ടാകും.
വിദൂരയാത്രകള്‍ ആസ്വദിക്കും. വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മാനസികസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ ഉദാര സമീപനവും ദാനശീലവും മുതലെടുക്കാന്‍ ആരെയും അനുവദിക്കരുത്.
കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച ഓഫര്‍ ലഭിക്കും. സാമ്പത്തിക തടസ്സങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകും. ജോലിസ്ഥലത്തെയും കുടുംബത്തിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കും.
പുതിയ ചില ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കും. ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകും. വീട്ടില്‍ സമാധാനവും സന്തോഷവും നിറയും. കലാരംഗത്ത് നല്ല ഉയര്‍ച്ചയും സാമ്പത്തിക അഭിവൃദ്ധിയും അനുഭവപ്പെടും. വിദേശ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉദ്യോഗക്കയറ്റവും ശമ്പള വര്‍ദ്ധനവും ലഭിക്കും.
മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
സുപ്രധാനമായ പദ്ധതികള്‍ നടപ്പിലാക്കും. സാമ്പത്തിക നേട്ടമുണ്ടാകും. പുതിയ സംരംഭത്തിന് സര്‍ക്കാറില്‍ നിന്ന് അനുമതി ലഭിക്കും. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും. കുടുംബാംഗങ്ങളുമൊത്ത് തീര്‍ത്ഥാടനത്തിന് പോകും.
ആത്മവിമര്‍ശത്തിന് അവസരം ലഭിക്കും. ജീവിതപങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ രമ്യമായി പരിഹരിക്കും. ജോലിയില്‍ ഉത്തരവാദിത്തങ്ങള്‍ വളരെയധികം വര്‍ദ്ധിക്കും.
ഭൂമി ഇടപാട് ഒഴിവാക്കണം. ഏത് സാഹചര്യവും നേരിടാന്‍ കഴിവുണ്ടെന്ന് സ്വയം ബോദ്ധ്യമാകും. തെറ്റിദ്ധാരണകള്‍ പരിഹരിക്കാനാകും. സ്വന്തം ധനശേഷിക്ക് അതീതമായ സഹായ വാഗ്ദാനങ്ങള്‍ ആര്‍ക്കും നല്‍കരുത്. മക്കളുടെ വിദ്യാഭ്യാസത്തിനായി കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരും. ശിവപ്രീതിക്ക് ഓം നമഃ ശിവായ ജപം പതിവാക്കുക.