സമ്പൂര്‍ണ വാരഫലം(ജനുവരി 15 മുതല്‍ 21 വരെ)

മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ ഉദ്ദേശിച്ച വിജയം ലഭിച്ചെന്നു വരില്ല.

author-image
parvathyanoop
New Update
സമ്പൂര്‍ണ വാരഫലം(ജനുവരി 15 മുതല്‍ 21 വരെ)

അശ്വതി : ബിസിനസില്‍ നിന്നു നേട്ടം. ദീര്‍ഘദൂരയാത്രകള്‍ നടത്തേണ്ടിവരും. ഇരുചക്രവാഹനം വാങ്ങുവാനുള്ള തീരുമാനം കൈക്കൊള്ളും. 

ഭരണി : പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. മനസിനു സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ സാധിക്കും. സഹോദരങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടാകും. 

കാര്‍ത്തിക : ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. സാധിച്ചെടുക്കാന്‍ വിഷമമെന്നു കരുതിയ പലകാര്യങ്ങളും അനായാസം നേടിയെടുക്കും.

രോഹിണി : പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. തീര്‍ഥയാത്രകള്‍ നടത്തും. പുതിയ ഭൂമി വാങ്ങുവാന്‍ സാധിക്കും.

മകയിരം : ആരോഗ്യനില തൃപ്തികരമാകും. ശത്രുക്കള്‍ മിത്രങ്ങളായി മാറും. ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയസാഫല്യം. മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. 

തിരുവാതിര : കുടുംബസുഖം ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. പഠനനിലവാരം ഉയരും. ബിസിനസില്‍ നേട്ടങ്ങള്‍ കൈവരിക്കും. 

പുണര്‍തം : ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക.

പൂയം : മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. ദേഹസുഖം വര്‍ധിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി.

ആയില്യം : കൂട്ടുകെട്ടുകള്‍മൂലം ആപത്തില്‍പ്പെടാം. സാമ്പത്തിക അച്ചടക്കം പാലിക്കുവാന്‍ പലപ്പോഴും കഴിയാതെവരും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. 

മകം : വിവാഹ ആലോചനകള്‍ ലക്ഷ്യം കാണും. തൊഴില്‍പരമായ ഉയര്‍ച്ച. അത്യാവശ്യ യാത്രകള്‍ വേണ്ടിവരും, ഭാര്യ ഭര്‍ത്തൃ ബന്ധത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. 

പൂരം: പ്രവര്‍ത്തന വിജയം കൈവരിക്കും, ദേശം വിട്ടുള്ള യാത്രകള്‍ വേണ്ടിവരും. സന്താനങ്ങള്‍ക്ക് രോഗദുരിതം, മാനസിക സമ്മര്‍ദം അധികരിക്കും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.

ഉത്രം: പ്രധാന തൊഴിലില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരും, പ്രധാനപ്പെട്ട കാര്യങ്ങളില്‍ വിജയം കാണില്ലഅനാവശ്യ ചെലവുകള്‍ മൂലം മനസ്സു വിഷമിക്കും, ബന്ധുക്കള്‍ തമ്മില്‍ ഭിന്നത, ദാമ്പത്യപ്രശ്‌നങ്ങള്‍ ഉടലെടുക്കും.

അത്തം: ഗൃഹനിര്‍മാണത്തില്‍ പുരോഗതി, ധനപരമായ അധികച്ചെലവ്. ലഹരി വസ്തുക്കളില്‍ നിന്ന് വിടുതല്‍ നേടുവാന്‍ സാധിക്കും, ബന്ധുജന സഹായം ലഭിക്കും, സാമ്പത്തിക വിഷമതകള്‍ മറികടക്കും, മനസ്സിനെ അനാവശ്യചിന്തകള്‍ അലട്ടും.

ചിത്തിര: മനഃസുഖം വര്‍ധിക്കും. അലങ്കാര വസ്തുക്കള്‍ക്കായി പണച്ചെലവ്, ഇരുചക്രവാഹനം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക, അടുത്ത ബന്ധുക്കളില്‍ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. 

ചോതി : ഔഷധങ്ങളില്‍ നിന്ന് അലര്‍ജി പിടിപെടാനിടയുണ്ട്. വിശ്രമം കുറയും. എളുപ്പത്തില്‍ സാധിക്കാവുന്ന കാര്യങ്ങള്‍ക്കു പോലും തടസ്സം നേരിടാം . 

വിശാഖം: മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അബദ്ധത്തില്‍ ചാടും. ചെവി, കണ്ണ് എന്നിവയ്ക്ക് രോഗബാധയ്ക്കു സാധ്യത. വിദ്യാഭ്യാസ കാര്യങ്ങളില്‍ വിജയം ലഭിക്കും. 

അനിഴം: മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. ഗൃഹാന്തരീക്ഷത്തില്‍ ശാന്തത. മറ്റുള്ളവരുമായി മികച്ച സൗഹൃദബന്ധം സ്ഥാപിക്കും, മനസ്സില്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും. ബന്ധുഗുണം വര്‍ധിക്കും.

തൃക്കേട്ട : അനുകൂലമായി നിന്നിരുന്നവര്‍ക്ക് മാനസിക വിരോധം. അനാരോഗ്യം മൂലം യാത്രകള്‍ ഒഴിവാക്കും. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സഹോദരങ്ങള്‍ വഴി സഹായം ലഭിക്കും. 

മൂലം: വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്‍പം കൂടി നീട്ടി വയ്ക്കുന്നതുത്തമം. വിലപ്പെട്ട രേഖകള്‍ കൈമോശം വരാനിടയുണ്ട്. ബന്ധുജന സഹായം ലഭിക്കും. 

പൂരാടം : സന്താനഗുണമനുഭവിക്കും. ഉറ്റ സുഹൃത്തുക്കളുടെ സഹായം ലഭിക്കുകയാല്‍ സാമ്പത്തിക വിഷമതകള്‍ തരണം ചെയ്യും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള്‍ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം.

ഉത്രാടം : പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനസമ്മിതി വര്‍ധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയും. 

തിരുവോണം : ബന്ധുക്കള്‍ വഴി വരുന്ന വിവാഹാലോചനകളില്‍ തീരുമാനമാകും. പുതിയ ആഭരണം വാങ്ങും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. 

അവിട്ടം: അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില്‍ നിന്ന് മോചനം. വിലപിടിപ്പുള്ള രേഖകള്‍ കൈമോശം വരാനിടയുണ്ട്. ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. 

ചതയം: മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. 

പൂരുരുട്ടാതി : പുതിയ വാഹനം വാങ്ങുവാന്‍ തീരുമാനമെടുക്കും. ശ്വാസകോശ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളില്‍ അധിക ശ്രദ്ധ പുലര്‍ത്തുക.

ഉത്തൃട്ടാതി: മാനസിക പിരിമുറുക്കം വര്‍ധിക്കും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ ഉദ്ദേശിച്ച വിജയം ലഭിച്ചെന്നു വരില്ല.

 

രേവതി: ഭക്തി കാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും. പൂര്‍വിക സ്വത്തു ലഭിക്കുവാന്‍ യോഗമുണ്ട്. യാത്രകളില്‍ അധികശ്രദ്ധ പുലര്‍ത്തുക.

horoscope