/kalakaumudi/media/post_banners/26770319487ec828d306031d0059c1c2cf532dabf555da0e9f8e19e6a7c4590c.png)
ഈ ആധുനിക കാലത്ത് ജോലിസംബന്ധമായ തടസങ്ങളും, മാനസിക പിരിമുറുക്കങ്ങങ്ങളും നേരിടുന്നവർ കുറവല്ല. പലതവണ കഠിനമായി പരിശ്രമിച്ചിട്ടും ജോലി ലഭിക്കാത്തവരുടെ എണ്ണവും കുറവല്ല. മനുഷ്യനെ അലട്ടുന്ന ഇത്തരം മനോവിഷമങ്ങൾക്ക് ജ്യോതിഷത്തിൽ പരിഹാരമുണ്ട്. "ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ" എന്ന മന്ത്രം ഭക്തിയോടെ 108 തവണ ജപിക്കുന്നത് ഇത്തരം ക്ലേശങ്ങൾ അകറ്റാൻ വളരെ ഉത്തമമാണ്. വ്യാഴാഴ്ചകളിൽ മാത്രമാണ് ഈ മന്ത്രം ജപിക്കേണ്ടത്. ഹനൂമാൻസ്വാമിയെ ഭജിക്കാൻ ഏറ്റവും ഉത്തമമായ മന്ത്രമാണിത്. ഹനൂമാൻസ്വാമി ഭക്തന്റെ ആഗ്രഹം വായുവേഗത്തിൽ സാധിച്ചുതരും എന്നാണ് വിശ്വാസം.