ബുധ സംക്രമത്താല്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്ന ഭാഗ്യം ഇങ്ങനെ

ഈ രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. കരിയറില്‍ നല്ല പുരോഗതിക്ക് സാധ്യത. വലിയ വിജയം നേടാന്‍ കഴിയും

author-image
parvathyanoop
New Update
ബുധ സംക്രമത്താല്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്ന ഭാഗ്യം ഇങ്ങനെ

മേടം

ഈ രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. കരിയറില്‍ നല്ല പുരോഗതിക്ക് സാധ്യത. വലിയ വിജയം നേടാന്‍ കഴിയും. നിക്ഷേപം നടത്താന്‍ ആലോചിക്കുന്നുണ്ടെങ്കില്‍, ഈ സമയം നിങ്ങള്‍ക്ക് വളരെ നല്ലതാണ്. എല്ലാത്തരത്തിലുമുള്ള ധനലാഭത്തിനും സാധ്യത.

വൃശ്ചികം

ഇവരുടെ കരിയറില്‍ വലിയ നേട്ടങ്ങള്‍ സംക്രമം വഴി ഉണ്ടാകും സമ്മാനിക്കും. ബിസിനസ്സില്‍ ഏത് തീരുമാനവും ശ്രദ്ധാപൂര്‍വ്വം എടുക്കണം. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് നഷ്ടം സംഭവിക്കാം. ഏത് ജോലി ചെയ്താലും ഉടന്‍ വിജയം കൈവരിക്കും.

മിഥുനം

ബുധ സംക്രമണം മിഥുനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. വലിയ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ആരോഗ്യവും മുമ്പത്തേക്കാള്‍ മെച്ചപ്പെടും. നിങ്ങളുടെ എല്ലാ ജോലികളും സമയത്തിനനുസരിച്ച് പൂര്‍ത്തിയാകും. ജോലിയില്‍ പുരോഗതിക്ക് സാധ്യതയുണ്ട്.

മീനം

ബുധ സംക്രമണം വഴി മീനരാശിയില്‍ സൗമ്യതയും ശാന്തതയും ഉണ്ടാവും.സംസാരം എല്ലാവരെയും ആകര്‍ഷിക്കും. പ്രണയബന്ധത്തിന്റെ കാര്യത്തില്‍ സംക്രമണം നിങ്ങള്‍ക്ക് വളരെ ഭാഗ്യമാണെന്ന് തെളിയിക്കും. അവിവാഹിതര്‍ക്ക് പുതിയ വിവാഹാലോചന വന്നേക്കാം.

 

zodiac sign transit of Mercury