ഈ ദിവസങ്ങളില്‍ ധനം കൊടുക്കുന്നതും വാങ്ങുന്നതും നന്നല്ല

പണം കടം വാങ്ങാത്തവരും കൊടുക്കാത്തവരുമായി ആരുണ്ട്? എന്നാല്‍, ചില ദിവസങ്ങളില്‍ ധനം കൈമാറ്റം ചെയ്യുന്നതിന് നന്നല്ല.

author-image
Web Desk
New Update
ഈ ദിവസങ്ങളില്‍ ധനം കൊടുക്കുന്നതും വാങ്ങുന്നതും നന്നല്ല

പണം കടം വാങ്ങാത്തവരും കൊടുക്കാത്തവരുമായി ആരുണ്ട്? എന്നാല്‍, ചില ദിവസങ്ങളില്‍ ധനം കൈമാറ്റം ചെയ്യുന്നതിന് നന്നല്ല.

ഒന്നാം തീയതികളിലും ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിലും സന്ധ്യാനേരങ്ങളിലും ധനധാന്യാദികള്‍ കൈമാറ്റം ചെയ്യുന്നത് ഉത്തമമല്ല. പ്രധാനമായും ധനം, ധാന്യം, ലോഹം എന്നിവ കടം കൊടുക്കാനോ വാങ്ങാനോ പാടില്ല.

ഈ ദിവസങ്ങളില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയാല്‍ ഐശ്വര്യക്ഷയത്തിനും സാമ്പത്തിക ഇടിവിനും കാരണമാകും.

തീരെ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ പണമോ സ്വര്‍ണമോ കൈമാറ്റം ചെയ്യേണ്ടി വന്നാല്‍ ഒരു നാണയം പകരമായി കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നത് ദോഷപരിഹാരമാണ്.

കാര്‍ത്തിക, മകം, ഉത്രം, ചിത്തിര, മൂലം, രേവതി എന്നീ നക്ഷത്ര ദിനങ്ങളില്‍ ധനം വാങ്ങുന്നതോ കൊടുക്കുന്നതോ നല്ലതല്ല.

Astro money