12 ശനിയാഴ്ച; ജീവിത ദുരിതങ്ങളെല്ലാം മാറും

By Web Desk.01 09 2023

imran-azhar

 

 


ജീവിതദുരിതങ്ങള്‍ ഒഴിയാതെ പിന്തുടരുന്നുണ്ടോ? പരിഹാരമുണ്ട്. ശനിയാഴ്ച വ്രതം ഏറ്റവും മികച്ച പരിഹാരമാണ്. ഏഴാരാണ്ടശ്ശനി, കണ്ടകശനി, അഷ്ടമശനി എന്നിവ കൊണ്ടുള്ള ദുരിതം മാറാന്‍ നിഷ്ഠയോടെയുള്ള പ്രാര്‍ത്ഥനയും വ്രതവും സഹായിക്കും.

 

വ്രതമെടുക്കുമ്പോള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മത്സ്യമാംസാദികള്‍ ഒഴിവാക്കണം. ശനിയാഴ്ച സാധിക്കുമെങ്കില്‍ ഉപവാസമെടുക്കണം. ഒരിക്കലൂണ് പാലിക്കണം. രണ്ടു നേരവും അയ്യപ്പക്ഷേത്രദര്‍ശനം നടത്തണം. നീരാജനം നടത്താം.

 

നീലശംഖുപുഷ്പം കൊണ്ട് ശാസ്താക്ഷേത്രത്തില്‍ അര്‍ച്ചന ചെയ്യാം. നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തണം.

 

കാക്കയ്ക്ക് ഭക്ഷണം കൊടുക്കുക, ശനീശ്വരശേ്ളാകം ചൊല്ലുക, കറുത്തവസ്ത്രം ധരിക്കുക എന്നിവയും നല്ലതാണ്.

 

12 ശനിയാഴ്ച ചിട്ടയോടെ വ്രതമെടുത്താല്‍ ശനിസംബന്ധമായ എല്ലാ ദുരിതവും അകലും. വ്രതകാലത്ത് ശനീശ്വരപൂജയും, ശനീശ്വരഹോമവും ചെയ്യുന്നത് നല്ലതാണ്.

 

 

 

 

 

OTHER SECTIONS