/kalakaumudi/media/post_banners/f38f5a75b4e2e3ff847397d1f71add388cb73e87b2cfadc6c57836b1029d669a.jpg)
വര്‍ഷത്തില്‍ 24 ഏകാദശികളാണ്. അവയില്‍, പരമ ഏകാദശി മൂന്ന് വര്‍ഷത്തിലൊരിക്കലാണ് വരുന്നത്.
മഹാവിഷ്ണുവിന്റെ അനുഗ്രഹത്തിനായി ഭക്തര്‍ ഈ ദിവസം ഉപവാസിക്കുന്നു. പരമ ഏകാദശിയില്‍ വ്രതം മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുകയും ഭഗവാന്റെ അനുഗ്രഹം ഭക്തര്‍ക്ക് ലഭിക്കുമെന്നുമാണ് വിശ്വാസം.
പരമ ഏകാദശിക്ക് പുരുഷോത്തമ കമല ഏകാദശി എന്നും പേരുണ്ട്. ഭൗതിക പുരോഗതിക്കും ജീവിതത്തില്‍ ചെയ്ത എല്ലാ പാപങ്ങളും കഴുകിക്കളയുന്നതിനും പരമ ഏകദശി വ്രതം സഹായിക്കും.
ഈ വര്‍ഷം, 2023 ഓഗസ്റ്റ് 12 നാണ് പരമ ഏകാദശി. പരമ ഏകാദശിയുടെ മുഹൂര്‍ത്തം ഓഗസ്റ്റ് 11 ന് വൈകുന്നേരം 5:06 ന് ആരംഭിച്ച് ഓഗസ്റ്റ് 12ന് രാവിലെ 6:31 ന് അവസാനിക്കും. പരമ ഏകാദശി വ്രതം ആഗസ്റ്റ് 12 ന് ആചരിക്കും.
ആഗസ്റ്റ് 12ന് രാവിലെ 7:28 നും 9:07 നും ഇടയിലാണ് പൂജാ മുഹൂര്‍ത്തം. ഓഗസ്റ്റ് 12 ന് വ്രതാനുഷ്ഠാനത്തിന് ശേഷം, ഓഗസ്റ്റ് 13 ന് ഞായറാഴ്ച പരമ ഏകാദശി വ്രതം ആഘോഷിക്കുന്നു. ഈ ദിവസം രാവിലെ 05.49 മുതല്‍ 08.19 വരെയാണ് ശുഭമുഹൂര്‍ത്തം.
പരമ ഏകാദശി ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധി വരുത്തുക. വിഷ്ണുഭഗവാനെ ചിട്ടയോടെ പൂജിക്കുക. തുടര്‍ന്ന് ബ്രാഹ്‌മണന് ഭക്ഷണവും ദക്ഷിണയും നല്‍കുക.