/kalakaumudi/media/post_banners/b8d930d5e43c6b0287916d8237536aeb344623b6940100b55756adf3a93bfe78.jpg)
ശിവ ഭഗവാന് അര്‍പ്പിക്കാവുന്ന ഏറ്റവും പ്രധാന ചടങ്ങാണ് ധാര. പാപശാന്തിയും ഇഷ്ടകാര്യ സിദ്ധിയുമാണ് ഫലം. ശിവ ക്ഷേത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ നടത്തുന്നത്. ജലധാരയാണ്. പാപശാന്തിയും കാര്യവിജയമാണ് ജലധാരയുടെ ഫലം. ആഗ്രഹസാഫല്യത്തിനും മാനസികമായ വിഷമങ്ങള്‍ ഒഴിയുന്നതിനും ഏറ്റവും നല്ല വഴിപാടാണ് ജലധാര.
തിങ്കളാഴ്ച, പ്രദോഷവ്രതം, ശിവരാത്രി, തിരുവാതിര എന്നീ ദിനങ്ങള്‍ ധാരക്ക് അതി വിശേഷമാണ്. അഷ്ടഗന്ധജലധാര എന്ന വിശേഷ ധാര ശത്രുദോഷശാന്തിയ്ക്ക് ഉത്തമമാണ്.
ധാര വഴിപാടു നടത്തുന്നവര്‍ കഴിയുന്നത്ര പഞ്ചാക്ഷര മന്ത്രം ജപിക്കാന്‍ ശ്രദ്ധിക്കണം. എങ്കിലേ വഴിപാടിന് പൂര്‍ണ്ണമായ ഫലസിദ്ധി ലഭിക്കൂ. നമഃ ശിവായ എന്നതാണ് പഞ്ചാക്ഷരമന്ത്രം. ഓം എന്നുകൂടി ചേര്‍ത്ത് ഇത് ഷഡക്ഷരമായും ചൊല്ലാറുണ്ട്. എല്ലാ ദിവസവും 336 പ്രാവശ്യം ഈ മന്ത്രം ജപിക്കാം. വീട്ടിലോ, ക്ഷേത്രത്തിലോ ഇരുന്ന് ജപിക്കാം.
നദീതീരത്തും മലമുകളിലും ഇരുന്ന് ജപിക്കുന്നത് ഏറ്റവും ഉത്തമം. വെറും നിലത്ത് ഇരുന്ന് ജപിക്കരുത്. പലകയിലോ, കരിമ്പടത്തിലോ, പായയിലോ ഇരുന്ന് ജപിക്കണം. ജപവേളയില്‍ നെയ്വിളക്ക് കൊളുത്തുന്നത് നല്ലതാണ്.