ഇതു മാത്രം ജപിച്ചാല്‍ മതി, മഹാദേവ പ്രീതി ലഭിക്കും, തടസ്സങ്ങളെല്ലാം മാറും

ദേവന്‍മാരുടെ ദേവനാണ് മഹാദേവന്‍. ഉഗ്രകോപിയും ഉഗ്രപ്രസാദിയുമാണ് ഭഗവാന്‍. മഹാദേവന്റെ പ്രീതി ലഭിച്ചാല്‍ ജീവിതത്തിലെ ദുരിതങ്ങളെല്ലാം മാറി, ഐശ്വര്യം നിറയും എന്നാണ് വിശ്വാസം.

author-image
Web Desk
New Update
ഇതു മാത്രം ജപിച്ചാല്‍ മതി, മഹാദേവ പ്രീതി ലഭിക്കും, തടസ്സങ്ങളെല്ലാം മാറും

ദേവന്‍മാരുടെ ദേവനാണ് മഹാദേവന്‍. ഉഗ്രകോപിയും ഉഗ്രപ്രസാദിയുമാണ് ഭഗവാന്‍. മഹാദേവന്റെ പ്രീതി ലഭിച്ചാല്‍ ജീവിതത്തിലെ ദുരിതങ്ങളെല്ലാം മാറി, ഐശ്വര്യം നിറയും എന്നാണ് വിശ്വാസം.

മഹാദേവനെ ഭജിക്കുന്നതില്‍ പ്രധാനമാണ് ഭസ്മം ധരിച്ചുള്ള പഞ്ചാക്ഷരീ നാമജപം. മഹാദേവന് വിശേഷപ്പെട്ട ദിനത്തില്‍ ജപിക്കുന്നത് ഏറ്റവും ഉത്തമം.

എങ്ങനെയാണ് പഞ്ചാക്ഷരീ മന്ത്രം ജപിക്കേണ്ടത്? ശരീരശുദ്ധി വരുത്തണം. തുടര്‍ന്ന് ഭസ്മം ധരിക്കണം. അതിനു ശേഷം പ്രഭാതത്തിലും പ്രദോഷത്തിലും 108 തവണ ഓം നമ: ശിവായ ജപിക്കാം. ഇങ്ങനെ ചെയ്താല്‍ ജീവിതത്തിലെ പ്രതിസന്ധികളെല്ലാം മാറും.

മഹാദേവ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമ്പോഴും ഭസ്മം ധരിക്കണം. ഭസ്മത്തോടൊപ്പം കുങ്കുമം തൊടുന്നത് അത്യുത്തമം.

 

Astro lord shiva prayer