ശിവരാത്രി വ്രതം.............

സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്‌ള ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്‌ളാതാവുന്നു എന്നാണ് വിശ്വാസം. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശിനാളിലാണ് ശിവാരാത്രി.

author-image
sruthy sajeev
New Update
ശിവരാത്രി വ്രതം.............

സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്‌ള ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്‌ളാതാവുന്നു എന്നാണ് വിശ്വാസം. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശിനാളിലാണ് ശിവാരാത്രി.

ജന്മജന്മാന്തരങ്ങളില്‍ നിന്നും ആര്‍ജ്ജിച്ച പാപദോഷങ്ങള്‍ നീങ്ങി മുക്തി ലഭിക്കുവാന്‍ ഈ വ്രതം ഉപകരിക്കുന്നു. പാലാഴിമഥനസമയം ഹലാഹലവിഷം പുറത്തുവന്നപേ്പാള്‍ ലോകനാശകാരകമായ ആ വിഷം പരമശിവന്‍ പാനം ചെയ്തു. വിഷം അകത്തു പോകാതിരിക്കാന്‍ പാര്‍വതി ശിവന്റെ കഴുത്തും, പുറത്തേക്കു പോകാതിരിക്കാന്‍ വിഷ്ണു വായയും അടച്ചു പിടിച്ചു. മറ്റു ദേവന്മാര്‍ പരമശിവനു വേണ്ടി പ്രാര്‍ത്ഥിച്ചു. അങ്ങനെ വിഷം പരമശിവന്റെ കണ്ഠത്തില്‍ അടിഞ്ഞുകൂടി നീലനിറമായി.

അന്ന് പാര്‍വതിദേവി ശിവന് ആപത്തൊന്നും സംഭവിക്കാതിരിക്കാന്‍ ഉറക്കമൊഴിച്ചു പ്രാര്‍ത്ഥിച്ചതിന്റെ ഓര്‍മക്കായാണ് നമ്മള്‍ ശിവരാത്രി ഉറക്കമൊഴിഞ്ഞ് ആചരിക്കുന്നത്. ശിവരാത്രിവ്രതം എടുക്കുന്ന ഭകതര്‍ അന്നേദിവസം ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തന്നെ എഴുന്നേറ്റ് ശരീരശുദ്ധിവരുത്തി ഭസ്മം രുദ്രാക്ഷം എന്നിവ ധരിക്കുക. ഭസ്മധാരണം രാവിലെ ജലം കുഴച്ചും പിന്നീട് ശിവക്ഷേത്രദര്‍ശനം നടത്തുക. ക്ഷേത്രദ്വാരപാലകന്മാരെ വണങ്ങി അകത്ത് കടക്കുക. ആല്‍മരപ്രദകഷിണം നടത്തുക.

ഏഴ് പ്രദക്ഷിണം ഉത്തമം. ദര്‍ശനത്തിനുശേഷം നമസ്‌ക്കരിക്കണം ക്ഷേത്രദര്‍ശനശേഷം, ഭകതര്‍ ക്ഷേത്രസന്നിധിയില്‍ നമസ്‌ക്കരിച്ചേ മടങ്ങാവൂ. ശിവസ്തുതികള്‍ ജപിച്ച് രാത്രി ഉറക്കമൊഴിയുക. രാവിലെ ശരീരശുദ്ധിവരുത്തി നിലവിളക്ക് കൊളുത്തി ശിവധാനം ചെയ്തശേഷം ക്ഷേത്രദര്‍ശനം നടത്തി, തീര്‍ത്ഥം സേവിക്കുക. അന്ന് പകല്‍ ഉറങ്ങരുത്. ശിവരാത്രിവ്രതം ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് അനുഷ്ഠിക്കുന്നത്, കുടുംബത്തില്‍ ഐശ്വരവും പരസ്പര സ്‌നേഹവും ഐക്യവും പ്രദാനം ചെയ്യും. ഏതൊരാള്‍ക്കും അനുഷ്ഠിക്കാവുന്നതാണ് ശിവരാത്രിവ്രതം. എല്‌ളാവരും ഈ വ്രതം അനുഷ്ഠിക്കുക.

Shivarathri vratham