കഠിനദോഷങ്ങള്‍ പോലും അകറ്റുന്ന സുദര്‍ശന മൂര്‍ത്തി

By Web Desk.20 09 2023

imran-azhar

 

 


സുദര്‍ശനമൂര്‍ത്തിയെ ഉപാസിച്ചാല്‍ കഠിന ദോഷങ്ങളെല്ലാം മാറും. ശത്രു ദോഷം മൂലമുള്ള ദുരിതങ്ങള്‍, രോഗദുരിതങ്ങള്‍, വാസ്തുദോഷം, ഗൃഹദോഷം, സ്ഥലദോഷം, കുടുംബ കലഹം, അലസത, ദാരിദ്യം, കാര്യതടസം എന്നിവ മാറാനും ഉപാസന സഹായിക്കും.

 

ഉദ്യോഗവിജയം, വിദ്യാവിജയം, ധന അഭിവൃദ്ധി, ആരോഗ്യ ലബ്ധി എന്നിവ ഉണ്ടാകാനും സുദര്‍ശന ഉപാസന ഉത്തമം.

'ഓം സഹസ്രാര ഹും ഫട്- ഈ സുദര്‍ശന മൂലമന്ത്രം നിത്യേന രാവിലെ ഉദയത്തിന് മുന്‍പും അസ്തമയ ശേഷവും 108 തവണ വീതം ഇത് ജപിക്കുന്നത് ഉത്തമമാണ്. ദൃഷ്ടി ദോഷം, ശത്രുദോഷം, ഭാഗ്യതടസം പരിഹരിക്കാന്‍ കറുത്ത ചരടില്‍ മഹാസുദര്‍ശന മാലാമന്ത്രം 336 തവണ ജപിച്ചുകെട്ടുന്നത് ഗുണം ചെയ്യും.

 

എല്ലാ ദുരിതവും ശമിക്കുന്നതിന് സുദര്‍ശഹോമം അത്യുത്തമം. സുദര്‍ശന യന്ത്രം വലിയ തകിടില്‍ എഴുതി പൂജിച്ച് വീട്ടില്‍ സൂക്ഷിക്കുന്നത് ഐശ്വര്യത്തിന് നല്ലതാണ്.

 

മഹാസുദര്‍ശനയന്ത്രം ഏലസ് വെള്ളിത്തകിടില്‍ എഴുതി ധരിച്ചാല്‍ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാം.

 

 

OTHER SECTIONS