ശനിയെ ഭയപ്പെടുകയല്ല വേണ്ടത്, ആദരിക്കുക. ആനുകൂല്യങ്ങൾ ലഭിക്കും...

സൂര്യദേവന്റെ രണ്ടാം ഭാര്യയായ ഛായാദേവിയുടെ പുത്രനാണ്‌ 'ശനീശ്വരൻ' അഥവാ ശനിദേവൻ. ശനിയാഴ്ചയാണ് പ്രധാന ദിവസം. നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനം കല്പിക്കപ്പെടുന്ന ശനീശ്വരനെ നന്മചെയ്യുന്നവർക്ക് രക്ഷകനും ദുഷ്ടർക്ക് ശിക്ഷകനും ആയിട്ട് ജ്യോതിഷ വിശ്വാസികൾ കരുതുന്നു. കറുപ്പ്, നീല എന്നിവയാണ് ശനീശ്വരന്റെ ഇഷ്ടനിറം. ശനിയെ ഭയക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. അതിന് കാരണം മറ്റൊന്നുമല്ല. കണ്ടകശനി, ഏഴരശനി , അഷ്ടമശനി കാലങ്ങളിൽ നാം അനുഭവിച്ച ദുരിതങ്ങൾ തന്നെ.

author-image
online desk
New Update
ശനിയെ ഭയപ്പെടുകയല്ല വേണ്ടത്, ആദരിക്കുക. ആനുകൂല്യങ്ങൾ ലഭിക്കും...

സൂര്യദേവന്റെ രണ്ടാം ഭാര്യയായ ഛായാദേവിയുടെ പുത്രനാണ്‌ 'ശനീശ്വരൻ' അഥവാ ശനിദേവൻ. ശനിയാഴ്ചയാണ് പ്രധാന ദിവസം. നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനം കല്പിക്കപ്പെടുന്ന ശനീശ്വരനെ നന്മചെയ്യുന്നവർക്ക് രക്ഷകനും ദുഷ്ടർക്ക് ശിക്ഷകനും ആയിട്ട് ജ്യോതിഷ വിശ്വാസികൾ കരുതുന്നു. കറുപ്പ്, നീല എന്നിവയാണ് ശനീശ്വരന്റെ ഇഷ്ടനിറം. ശനിയെ ഭയക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. അതിന് കാരണം മറ്റൊന്നുമല്ല. കണ്ടകശനി, ഏഴരശനി , അഷ്ടമശനി കാലങ്ങളിൽ നാം അനുഭവിച്ച ദുരിതങ്ങൾ തന്നെ. പാപകർമങ്ങളിൽ ആകൃഷ്ടരായവർക്ക് ദുരിതഫലങ്ങൾ കൊടുക്കുന്നതും സത്കർമങ്ങൾ ചെയ്യുന്നവർക്ക് സദ്ഫലങ്ങൾ കൊടുക്കുന്നതും ഗ്രഹങ്ങളാണ്. സർവ ഐശ്വര്യങ്ങളും പ്രദാനം ചെയ്യാനും കവർന്നെടുക്കുവാനും ശനിക്കു കഴിയുമെന്നാണ് വിശ്വാസം.

പാശ്ചാത്യ ജ്യോതിഷത്തിലും ഭാരതീയ ജ്യോതിഷത്തിലും ഒരുപോലെ ശനിയുടെ സാന്നിധ്യം കാണാൻ സാധിക്കും. മഹാരാഷ്ട്രയിലെ ശനി ശിങ്കനാപൂർ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ശനീശ്വര ക്ഷേത്രമാണ്. നവഗ്രഹ ക്ഷേത്രങ്ങളിലും ശനിക്ക് പ്രതിഷ്ഠയുണ്ട്. ശനിയാഴ്‌ച ദിവസങ്ങളിൽ ശനീശ്വരനെ പ്രത്യേകമായി പൂജിക്കുന്നതും ആരാധിക്കുന്നതും വളരെ നല്ലതാണ്‌. ശനിഗ്രഹദോഷം അനുഭവിക്കുന്നവർ ശനിദോഷപരിഹാരമന്ത്രം ചൊല്ലുന്നതും, എള്ളുതിരി കത്തിക്കുന്നതും, ശനിയുടെ വാഹനമായ കാക്കക്ക് ഭക്ഷണം കൊടുക്കുന്നതുമെല്ലാം വളരെ നല്ലതാണ്‌. പാപഗ്രഹമായ ശനി കറുത്തുമെലിഞ്ഞ് നീണ്ട ശരീരവും വലിയ പല്ലും കഠിന സ്വഭാവവും പിംഗല വർണമുള്ള കുഴിഞ്ഞ കണ്ണുകളും ഒക്കെയുള്ള ഭീകരരൂപിയായിട്ടാണ് സങ്കൽപ്പിക്കുന്നത്.

----------------------------------------------------------------------------------

വീട്ടിലെ പൂജാമുറി എങ്ങനെ ഒരുക്കാം?

lord shani dev