/kalakaumudi/media/post_banners/4d0dfefbecf3431ec3e053e1ef0fdbda447eef96bb8dac5194c0f1b19bdfcb54.jpg)
പ്രസാദ സ്വീകരണത്തില്‍ നാം പഞ്ച ഭൂതങ്ങളെയും അതായത് ചന്ദനം, തീര്‍ത്ഥം, ദീപം, ധൂപം , പുഷ്പം എന്നിവ യഥാവിധി സ്വീകരിക്കേണ്ടതാണ്. ഇതില്‍ ചന്ദനം ക്ഷേത്രത്തിന് പുറത്തു കടന്നതിനു ശേഷം മാത്രമേ ,സ്വീകരിക്കാവൂ. മലര് , തുളസി , കൂവളം എന്നിവ ചേര്‍ത്ത തീര്‍തഥം വാങ്ങി കുടിച്ച ശേഷം ബാക്കിയുളളവ തലയില്‍ തളിക്കാം. ദീപ ധൂപങ്ങള്‍ ഇരു കൈകൊണ്ടും തൊഴുത് വാങ്ങി കണ്ണുകളില്‍ ചേര്‍ത്ത് വച്ച് കീഴോട്ടുഴിയണം. പുഷ്പം തലയില്‍ ചൂടാവുന്നതാണ്. ഒരിക്കലും പ്രസാദ വസ്തുക്കള്‍ വലിച്ചെറിയുകയോ ചവിട്ടുകയോ ചെയ്യരുത്.