കടത്താനാടന്‍ ചുവടുകളുമായി ശബരിമലയില്‍ കളരിപ്പയറ്റ്‌

മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി മകരവിളക്കിന് മുന്നോടിയായി ഗുരുകൃപ കളരിസംഘം സന്നിധാനത്തില്‍ കളരിപ്പയറ്റ് അവതരിപ്പിക്കുന്നുണ്ട്. ചൊക്ലിയിലെ ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമിക്ക് കീഴിലുള്ള കളരിസംഘത്തിലെ ആറ് മാളികപ്പുറങ്ങളും സംഘത്തിലുണ്ടായിരുന്നു.

author-image
S R Krishnan
New Update
കടത്താനാടന്‍ ചുവടുകളുമായി ശബരിമലയില്‍ കളരിപ്പയറ്റ്‌

ശബരിമല: ശബരിമല സന്നിധാനത്ത് കടത്തനാടന്‍ കളരിയുടെ ചുവടുകളുമായി സ്വാമികളെത്തി. തലശ്ശേരി കതിരൂര്‍ ഗുരുകൃപ കളരി സംഘത്തിലെ കെ.എസ്.സദാശിവന്‍ ഗുരുക്കളുടെ നേതൃത്ത്വത്തിലുള്ള 18 പേരാണ് കളരിപ്പയറ്റ് അവതരിപ്പിച്ചത്. ചൊക്ലിയിലെ ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമിക്ക് കീഴിലുള്ള കളരിസംഘത്തിലെ ആറ് മാളികപ്പുറങ്ങളും സംഘത്തിലുണ്ടായിരുന്നു.

മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി മകരവിളക്കിന് മുന്നോടിയായി ഗുരുകൃപ കളരിസംഘം സന്നിധാനത്തില്‍ കളരിപ്പയറ്റ് അവതരിപ്പിക്കുന്നുണ്ട്. ഇതാദ്യമായാണ് കുഞ്ഞുമാളികപ്പുറങ്ങളും സ്വാമിയുടെ സന്നിധിയിലെ കളരിപ്പയറ്റില്‍ പങ്കെടുത്തത്. പ്രശസ്ത കളരി ഗുരുക്കളായ എം.സി.നാണു ഗുരുക്കളുടെയും പാച്ചേനി ശ്രീവിജയന്റെയും ശിഷ്യനാണ് കെ.എസ്.സദാശിവന്‍. മൂന്ന് പതിറ്റാണ്ടോളമായി മലബാറില്‍ കളരി പരിശീലിപ്പിക്കുന്ന സദാശിവന്റെയും സംഘത്തിന്റെയും ശബരിമല ദര്‍ശനത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

 

Sabarimala