ശുക്രന്റെ സഞ്ചാരം വക്രഗതിയില്‍; ഏതൊക്കെ രാശിക്കാരെ ബാധിക്കും?

ഗൃഹ മാറ്റങ്ങളും രാശിമാറ്റങ്ങളും പൊതുവെ എല്ലാപേരെയും സ്വാധീനിക്കുന്നു. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശുഭ സ്ഥാനത്താണെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാകുന്നു സ്നേഹവും ധനവും പ്രധാനം ചെയ്യുന്ന ഗൃഹമാണ് ശുക്രന്‍.

author-image
Web Desk
New Update
ശുക്രന്റെ സഞ്ചാരം വക്രഗതിയില്‍; ഏതൊക്കെ രാശിക്കാരെ ബാധിക്കും?

ജ്യോതിഷഭൂഷണം രമേശ് സദാശിവന്‍

ഗൃഹ മാറ്റങ്ങളും രാശിമാറ്റങ്ങളും പൊതുവെ എല്ലാപേരെയും സ്വാധീനിക്കുന്നു. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശുഭ സ്ഥാനത്താണെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാകുന്നു സ്നേഹവും ധനവും പ്രധാനം ചെയ്യുന്ന ഗൃഹമാണ് ശുക്രന്‍. ഇപ്പോള്‍ ശുക്രന്‍ ചിങ്ങം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കുകയാണ്. വക്രഗതിയില്‍ സഞ്ചരിക്കുന്ന ശുക്രന്‍ ചില രാശിക്കാര്‍ക്ക് ഗുണവും ചില രാശിക്കാര്‍ക്ക് ദോഷവും പ്രധാനം ചെയ്യുന്നു. 12 രാശിക്കാരുടേയും പൊതുഫലം:

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ഈ രാശിക്കാര്‍ക്ക് പൊതുവെ ഗുണകരമായ ഒരു വാരമായി കണക്കാക്കാന്‍ കഴില്ല. ധനപരമായും, ശാരീരികാപരമായും ക്ലേശങ്ങള്‍ ഉണ്ടാകാം. എന്നാല്‍ കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുകയും മംഗളകാര്യങ്ങള്‍ക്കും സാഹചര്യമുണ്ടാവുകയും ചെയ്യും. സന്താനങ്ങള്‍ക്കും മെച്ചപ്പെട്ട വാരമായിരിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

നല്ല കാര്യങ്ങള്‍ക്കു തുടക്കം കുറിക്കാവുന്ന ഒരാഴ്ചയാണ് ഈ രാശിക്കാര്‍ക്ക്. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങള്‍ക്കും വിജയം കൈവരിക്കാന്‍ സാധ്യത കാണുന്നു. ധനപരമായും ആരോഗ്യപരമായും ആശങ്കപ്പെടേണ്ടി വരില്ല. ബന്ധുജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടേക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ഗൃഹനിര്‍മ്മാണത്തിനും വിവാഹകാര്യങ്ങളുടെ ആരംഭത്തിനും അനുയോജ്യമായ വാരമായിരിക്കും. മന:ക്ലേശത്തിനും അലച്ചിലിനും ഇടവരുമെങ്കിലും കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. കൊടുക്കല്‍ വാങ്ങലുകളും ശ്രദ്ധയോടെ വേണം. പൂര്‍വിക സ്വത്ത് വന്നുചേരാന്‍ ഇടയുണ്ടാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)

വളരെയേറെ മെച്ചപ്പെട്ട ഒരാഴ്ചയാണ് ഇവര്‍ക്ക്. അപ്രതീക്ഷിത ധനാഗമത്തിന് ഇടയുണ്ടാകും. വസ്തുവകകള്‍ വാങ്ങുന്നതിനും വാഹനങ്ങള്‍ വാങ്ങുന്നതിനും അവസരം വന്നുചേരും. ബന്ധുക്കളും സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനും വിനോദയാത്ര നടത്തുന്നതിനും ഇടയുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ധനപരമായി മെച്ചപ്പെട്ട വാരമാണെങ്കിലും മന:ക്ലേശത്തിനും യാത്രാക്ലേശത്തിനും സാധ്യത കാണുന്നു. ബന്ധുവിയോഗത്തിനും വേണ്ടപ്പെട്ടവരില്‍ നിന്ന് ശത്രുതക്ക് സാധ്യതയുള്ളതിനാല്‍ പെരുമാറ്റം ശ്രദ്ധയോടെ വേണം. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നത് കൂടുതല്‍ കുഴപ്പങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തുന്നു.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

പൊതുവെ മികച്ച വാരമാണെങ്കിലും യാത്രാക്ലേശത്തിനും മന:ക്ലേശത്തിനും കാരണം വന്നുചേരാം. കുടുബത്തില്‍ ശുഭകാര്യങ്ങള്‍ നടക്കുന്നതിനും ശുഭവാര്‍ത്തകള്‍ കേള്‍ക്കുന്നതിനും അവസരം വന്നുചേരാം. ധനവിനിയോഗം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത് ദുര്‍വ്യയം ഉണ്ടാകാതിരിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

അഭിഷ്ട കാര്യങ്ങള്‍ മാത്രം നടക്കാവുന്ന ഒരു വാരമായിരിക്കും ഇവര്‍ക്ക്. അപ്രതീക്ഷിതമായി പല ഗുണാനുഭവങ്ങളും ഇവരെ തേടിയെത്താം. തൊഴില്‍ അന്വേഷകര്‍ക്ക് സന്താനങ്ങള്‍ക്കും ഏറെ ഗുണകരമായിരിക്കും. വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കും ഗുണകരം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

അനാരോഗ്യം അലട്ടുന്നവര്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ അനൈക്ക്യം ഉണ്ടാകാതെയും അനാവശ്യ വാക്കുതര്‍ക്കത്തിന് ഇട നല്‍കാതെയുമിരിക്കുന്നത് ശത്രുത ഉണ്ടാകാതിരിക്കാന്‍ സഹായിക്കും. ധനപരമായും അത്ര മെച്ചമല്ലാത്ത ഒരു വാരമാണ് ഈ രാശിക്കാര്‍ക്ക്.

ധനു (മൂലം, പൂരാടം, ഉത്രാടം1/4 )

ഈ രാശിക്കാരുടെ സന്താനങ്ങള്‍ക്കു എറെ ഗുണകരമാണ് ഈ ആഴ്ച. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കും ഔദ്യോഗിക ചുമതലകളില്‍ ഇരിക്കുന്നവര്‍ക്കും മെച്ചപ്പെട്ട വാരമായിരിക്കും. ഇടപെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കുമെങ്കിലും കഠിനപ്രയത്നം വേണ്ടിവരും. ദീര്‍ഘ ദൂരയാത്രക്കും അവസരം വന്നുചേരും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2 )

വളരെ ക്ലേശകരമായ ഒരു വാരമായിരിക്കും ഈ രാശിക്കാര്‍ക്ക്. ധനക്ലേശത്തിനും അമിതച്ചിലവിനും ഇടവരും. സന്താനമില്ലാത്തവര്‍ക്കു സന്താന ഭാഗ്യത്തിനും സാധ്യത കാണുന്നു. വാഹനഗതാഗതവും ഉപയോഗവും ശ്രദ്ധയോടെ വേണം. മന:സമാധാനം കുറയാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുടുംബസുഖം കുറയും. ധനപരമായി മെച്ചമാണെങ്കിലും അമിതചെലവും വന്നുചേരും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യത കാണുന്നു. മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കണം. വാക്കുതര്‍ക്കങ്ങളില്‍ ഇടപെടാതിരിക്കുന്നത് ഉചിതമായിരിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ധനപരമായി ഏറെ മെച്ചപ്പെട്ട ഒരു വാരമായിരിക്കും. അപ്രീതീക്ഷിത ധനയോഗത്തിനും അവസരം വന്നു ചേരും. വ്യവഹാരങ്ങളില്‍ ഇടപെടുന്നവര്‍ക്കു തിരിച്ചടി നേരിടാന്‍ സാധ്യത കാണുന്നു. എന്നാല്‍ ക്രയവിക്രയങ്ങളില്‍ നേട്ടം ഉണ്ടാകാം. വാഹന ഉപയോഗം ശ്രദ്ധയോടെ വേണം.

(ജ്യോതിഷഭൂഷണം രമേശ് സദാശിവന്‍: 8547014299)

prayer temples astrology varabhalam