/kalakaumudi/media/post_banners/df3812578c7912025177930ea86731ed8a64f8212bdfce61e43ac95c35241bb5.jpg)
ജ്യോതിഷഭൂഷണം രമേശ് സദാശിവന്‍
കാലപുരുഷന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കുന്ന കര്‍ക്കിടക മാസം ജൂലായ് 17 ന് ആരംഭിച്ചിരിക്കുകയാണ്. സാധാരണ പഞ്ഞ മാസം എന്ന് വിളിപ്പേരുള്ള കര്‍ക്കിടകം ഈ വര്‍ഷം പിറന്നത് അമാവാസി ദിനത്തില്‍ ആണ്. അവസാനിക്കുന്നതും മറ്റൊരു അമാവാസി ദിനത്തില്‍ ആയിരിക്കും. അതുകൊണ്ടുതന്നെ, അധിവര്‍ഷമായിട്ടാണ് കണക്കാക്കുന്നത്. കര്‍ക്കിടകത്തില്‍ ശനി, കുംഭം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നു. രാഹു-കേതുക്കള്‍ മേടത്തിലും തുലാത്തിലും ആണ്. വ്യാഴം, മേടത്തിലും സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന പൊതുഫലങ്ങള്‍.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അപ്രതീക്ഷിത ഭാഗ്യങ്ങള്‍ വന്നുചേരുന്ന ഒരു വാരമായിരിക്കും ഇവര്‍ക്ക്. കുടുംബത്തില്‍ ആകെ ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. മംഗള കാര്യങ്ങളില്‍ പങ്കെടുക്കുന്നതിനും മുന്നില്‍ നിന്ന് നടത്തുന്നതിനും അവസരം വന്നു ചേരും. ധനപരമായും, ആരോഗ്യപരമായും മെച്ചപ്പെട്ട വാരമാണ്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉദ്ധിഷ്ട കാര്യങ്ങള്‍ക്കു നിവര്‍ത്തിയുണ്ടാകും. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടും. എന്നിരുന്നാലും അതിനെ അതിജീവിക്കാന്‍ സാമര്‍ത്ഥ്യം കാണിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. കൊടുക്കല്‍ വാങ്ങലുകള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ക്കും സൂഷ്മത കാണിക്കുന്നത് ഉചിതമാണ്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഗുണദോഷ സമ്മിശ്രമായിരിക്കും ഇവര്‍ക്ക് ഈ വാരം. യാത്രകള്‍ ഗുണം ചെയ്യില്ല. സര്‍ക്കാര്‍ കാര്യങ്ങളില്‍ നിന്ന് തിരിച്ചടി നേരിട്ടേക്കാം. സാമ്പത്തിക ക്ലേശങ്ങള്‍ ഉണ്ടാകാം. ആഴ്ചയുടെ അവസാനം സ്ഥിതിഗതികള്‍ മാറി വന്നേക്കാം. വാഹനഗതാഗതം ശ്രദ്ധയോടെ വേണം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ക്ലേശകരമായ വാരമായിരിക്കും ഇവര്‍ക്ക്. ധനനഷ്ടവും, മാനഹാനിയും സംഭവിച്ചേക്കാം. വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് ശത്രുതക്കും കാരണമായി വന്നേക്കാം. കുടുംബങ്ങള്‍ക്ക് രോഗദുരിതങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കാണുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ചില ഭാഗ്യാനുഭവങ്ങളും വന്നുചേരാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മുടങ്ങിക്കിടന്ന പലകാര്യങ്ങളും അനുകൂലമായി മാറി വന്നേക്കാം. കോടതിവ്യവഹാരങ്ങളില്‍ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് അനുകൂല സമയമാണ്. സര്‍ക്കാര്‍ ജോലിക്കോ ഉന്നത വിദ്യാഭ്യാസത്തിനോ ശ്രമിക്കുന്നവര്‍ക്കു അനുകൂല തീരുമാനം ഉണ്ടായേക്കാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2 )
സാമ്പത്തിക രംഗത്തു അമിതവ്യയം ഉണ്ടാകുന്ന അവസ്ഥയാണ് ഈ രാശിക്കാര്‍ക്ക്. ഔദ്യോഗിക രംഗത്തു മെച്ചപ്പെട്ട അനുഭവങ്ങള്‍ വന്നുചേരാം. ബന്ധുജനങ്ങളുമായി അടുത്തിടപഴകുന്നതിന് അവസരം ഉണ്ടാകാം. വാഹന ഗതാഗതം ശ്രദ്ധയോടെ വേണം. യാത്രാക്ലേശം അനുഭവപ്പെടാം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പുതിയ തൊഴില്‍ രംഗത്തു തിളങ്ങുന്നതിന് അവസരം വന്നുചേരും. സാമ്പത്തികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ ക്രമേണ ഇല്ലാതായിവരും. വസ്തുവകകളോ വീടോ, വാഹനങ്ങളോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം ആണ്. അടുത്ത ബന്ധുമിത്രാദികളില്‍ നിന്ന് അകല്‍ച്ചയുണ്ടാകാന്‍ ഇടവരും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴില്‍അന്വേഷകര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തികമായും ആരോഗ്യപരമായും മെച്ചം. ദൂരയാത്രയ്ക്കും ബന്ധുസമാഗമത്തിനും അവസരം ഉണ്ട്. രോഗാവസ്ഥയിലുള്ളവര്‍ അത് മൂര്‍ച്ഛിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ധന ഇടപാടുകളില്‍ വളരെയധികം ശ്രദ്ധിക്കണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അലച്ചിലിനും ധനക്ലേശത്തിനും ഇടനല്‍കുന്ന ഒരാഴ്ചയാണ് വന്നുചേരുക. ഇടപെടുന്ന കാര്യങ്ങളില്‍ ശ്രദ്ധ കാണിച്ചില്ലെങ്കില്‍ അനാവശ്യ വ്യവഹാരം, കേസ് എന്നിവ വന്നുചേരുന്നതിന് കാരണമാകും. പൂര്‍വ്വിക സ്വത്ത് വിറ്റഴിക്കുന്നതിനും പുതിയവ സമ്പാദിക്കുന്നതിനും സാധ്യത കാണുന്നു.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. സന്താനങ്ങള്‍ക്കും, സഹോദരങ്ങള്‍ക്കും മേന്മയുണ്ടാകുന്ന ആഴ്ചയാണ്. സാമ്പത്തികമായി മെച്ചമായിരിക്കും എന്നിരുന്നാലും അമിതവ്യയം ഉണ്ടാകാതെ നോക്കണം. യാത്രകള്‍ ഗുണം ചെയ്യാം. വാഹനം ഉപയോഗിക്കുന്നവര്‍ ശ്രെദ്ധയോടെ വേണം.
കുംഭം ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
സാമ്പത്തികമായും ശാരീരികമായും മെച്ചപ്പെട്ട ഒരു വാരമായിരിക്കും ഈ രാശിക്കാര്‍ക്ക്. തൊഴില്‍ രംഗത്തു മേന്മയും ഉയര്‍ച്ചയും ഉണ്ടാകാന്‍ സാധ്യത കാണുന്നു. ഭൂമി വാഹനം എന്നിവ വാങ്ങുന്നവര്‍ക്ക് അനുകൂല സമയമാണ്. ബന്ധുമിത്രാദികളുമായി അകലുന്നതിന് സാധ്യത കാണുന്നു.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
സാമ്പത്തികമായും, ശാരീരിരികമായും അത്ര മെച്ചമല്ലാത്ത വാരമാണ് ഇവര്‍ക്ക്. അമിതച്ചിലവിനും അനാവശ്യയാത്രക്കും ഇടവരും. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്ക് താമസം നേരിടാം. വാക്കു തര്‍ക്കങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നതു ഉചിതമായിരിക്കും. വാഹനം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണം.
(ജ്യോതിഷഭൂഷണം രമേശ് സദാശിവന്‍: 8547014299)