ഭക്തർക്ക് സങ്കടമുണര്‍ത്തിക്കാം, കാനാടിമഠം തറവാട് ക്ഷേത്രത്തില്‍ പാട്ടുത്സവം ജൂലൈ 12ന്

കാനാടിമഠം തറവാട് ക്ഷേത്രത്തില്‍ മിഥുന മാസത്തിലെ പാട്ടുത്സവം ജൂലായ് 12 ഞായറാഴ്ച നടക്കും. ഭഗവാന്‍ ശ്രീ വിഷ്ണുമായ ചാത്തന്‍സ്വാമിയുടെ ദര്‍ശനം (നിത്യകലശം) എല്ലാ ദിവസവും ഉച്ചയ്ക്ക് ഉണ്ടായിരിക്കുന്നതാണ്. ഭഗവാന്‍ ശ്രീ വിഷ്ണുമായ ചാത്തന്‍സ്വാമിയുടെ പ്രധാന വഴിപാട് രൂപക്കളം ആണ്. രൂപക്കളം സമര്‍പ്പണത്തിലൂടെ മനസ്സുരുകി പ്രാർത്ഥിച്ചാൽ ഭക്തര്‍ക്ക് ഭഗവാന്റെ ക്ഷിപ്ര പ്രസാദവും, അത്ഭുത ഫലസിദ്ധിയും സുനിശ്ചിതം. കോന്നാചാര്യന്‍ പഞ്ചോഹ വിഗ്രഹം പ്രതിഷ്ഠിച്ചതിന്റെ ഓര്‍മയ്ക്കായാണ് വർഷം തോറും മിഥുന മാസത്തിൽ പാട്ടുത്സവം നടത്താറുള്ളത്.

author-image
Sooraj Surendran
New Update
ഭക്തർക്ക് സങ്കടമുണര്‍ത്തിക്കാം, കാനാടിമഠം തറവാട് ക്ഷേത്രത്തില്‍ പാട്ടുത്സവം ജൂലൈ 12ന്

കാനാടിമഠം തറവാട് ക്ഷേത്രത്തില്‍ മിഥുന മാസത്തിലെ പാട്ടുത്സവം ജൂലായ് 12 ഞായറാഴ്ച നടക്കും. ഭഗവാന്‍ ശ്രീ വിഷ്ണുമായ ചാത്തന്‍സ്വാമിയുടെ ദര്‍ശനം (നിത്യകലശം) എല്ലാ ദിവസവും ഉച്ചയ്ക്ക് ഉണ്ടായിരിക്കുന്നതാണ്. ഭഗവാന്‍ ശ്രീ വിഷ്ണുമായ ചാത്തന്‍സ്വാമിയുടെ പ്രധാന വഴിപാട് രൂപക്കളം ആണ്. രൂപക്കളം സമര്‍പ്പണത്തിലൂടെ മനസ്സുരുകി പ്രാർത്ഥിച്ചാൽ ഭക്തര്‍ക്ക് ഭഗവാന്റെ ക്ഷിപ്ര പ്രസാദവും, അത്ഭുത ഫലസിദ്ധിയും സുനിശ്ചിതം. കോന്നാചാര്യന്‍ പഞ്ചോഹ വിഗ്രഹം പ്രതിഷ്ഠിച്ചതിന്റെ ഓര്‍മയ്ക്കായാണ് വർഷം തോറും മിഥുന മാസത്തിൽ പാട്ടുത്സവം നടത്താറുള്ളത്. ഇതോടൊപ്പം ഭഗവാന്റെ വിഗ്രഹം പുറത്തേക്ക് എഴുന്നെള്ളിക്കുന്നതിനോടൊപ്പം ഗുരുകാരണവന്‍മാര്‍ക്കുള്ള കളങ്ങളും ഭഗവാനുള്ള രൂപക്കളവും പ്രത്യേക ഗുരുതി പൂജയും നടത്താറുണ്ട്. ഭഗവാന്‍ ശ്രീ വിഷ്ണുമായ ചാത്തന്‍സ്വാമി ഭക്തരുടെ സകല ദുരിതങ്ങളും പരിഹരിച്ച് ശാശ്വത പരിഹാരം നൽകുമെന്നാണ് വിശ്വാസം.

kanadi madom pattulsav