കരിക്കകം പൊങ്കാല ഏപ്രിൽ രണ്ടിന് നടക്കും

കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിൽ ഈ വര്‍ഷത്തെ പൊങ്കാല ഏപ്രിൽ രണ്ടിന് നടക്കും.പൊങ്കാല രാവിലെ 10.15-ന് ആരംഭിച്ച്, ഉച്ചയ്ക്ക് 2.15-ന് പൊങ്കാല തർപ്പണം നടക്കും

author-image
Lekshmi
New Update
കരിക്കകം പൊങ്കാല ഏപ്രിൽ രണ്ടിന് നടക്കും

തിരുവനന്തപുരം: കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിൽ ഈ വര്‍ഷത്തെ പൊങ്കാല ഏപ്രിൽ രണ്ടിന് നടക്കും.പൊങ്കാല രാവിലെ 10.15-ന് ആരംഭിച്ച്, ഉച്ചയ്ക്ക് 2.15-ന് പൊങ്കാല തർപ്പണം നടക്കും.മാർച്ച് 27 മുതൽ ഏപ്രിൽ രണ്ട് വരെയാണ് ഈ വർഷത്തെ ഉത്സവം.

സാംസ്ക്കാരിക സമ്മേളനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.തിരുവിതാംകൂർ രാജകുടുംബത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിക്ക് 13-ാമത് കരിക്കകത്തമ്മ പുരസ്കാരം ഗവർണർ സമ്മാനിച്ചു.

ഉത്സവദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവ്വീസുകളുണ്ടാകും.ഇതോടൊപ്പം പൊങ്കാല ദിവസം വിവിധ ഡിപ്പോകളിൽ നിന്ന് ക്ഷേത്രത്തിലേക്ക് പ്രത്യേകം സർവ്വീസുകളുമുണ്ടാകും. ഉത്സവം തുടങ്ങുന്ന മാർച്ച് 31 വരെ ദിവസവും രാവിലെ 11 മണി മുതൽ 2 മണി വരെ അന്നദാന സദ്യ ഉണ്ടായിരിക്കും.

Karikkakom pongala