ആയിരങ്ങള്‍ കരിക്കകത്തമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ചു

തിരുവനന്തപുരം: കരിക്കകത്തമ്മയ്ക്ക് ആയിരങ്ങള്‍ പൊങ്കാലയര്‍പ്പിച്ചു. മീന മാസത്തിലെ മകം നാളായ ഇന്ന് രാവിലെ 10.15 നായിരുന്നു പൊങ്കാല ആരംഭിച്ചത്. ഉച്ച യ്ക്ക് 2.15നു പൊങ്കാല തര്‍പ്പണം. വാദ്യമേളങ്ങളുടെ അകമ്പടിയില്‍ ക്ഷേത്ര തന്ത്രി പുലിയന്നൂര്‍ ഇല്‌ളത്ത് നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാട് ശ്രീകോവിലില്‍ നിന്നും ക്ഷേത്രത്തിനു മുന്നിലൊരുക്കിയിട്ടുള്ള പണ്ടാരയടുപ്പില്‍ ദീപം പകര്‍ന്നു. ക്ഷേത്രത്തിനു കിലോമീറ്ററുകള്‍ ചുറ്റളവില്‍ നിരക്കുന്ന പൊങ്കാല അടുപ്പുകളെ പണ്ടാര അടുപ്പ ില്‍ നിന്നുള്ള തീയാണു ജ്വലിപ്പിച്ചത്.

author-image
sruthy sajeev
New Update
ആയിരങ്ങള്‍ കരിക്കകത്തമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ചു

തിരുവനന്തപുരം: കരിക്കകത്തമ്മയ്ക്ക് ആയിരങ്ങള്‍ പൊങ്കാലയര്‍പ്പിച്ചു. മീന മാസത്തിലെ മകം നാളായ ഇന്ന് രാവിലെ 10.15 നായിരുന്നു പൊങ്കാല ആരംഭിച്ചത്. ഉച്ച

യ്ക്ക് 2.15നു പൊങ്കാല തര്‍പ്പണം. വാദ്യമേളങ്ങളുടെ അകമ്പടിയില്‍ ക്ഷേത്ര തന്ത്രി പുലിയന്നൂര്‍ ഇല്‌ളത്ത് നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാട് ശ്രീകോവിലില്‍ നിന്നും

ക്ഷേത്രത്തിനു മുന്നിലൊരുക്കിയിട്ടുള്ള പണ്ടാരയടുപ്പില്‍ ദീപം പകര്‍ന്നു. ക്ഷേത്രത്തിനു കിലോമീറ്ററുകള്‍ ചുറ്റളവില്‍ നിരക്കുന്ന പൊങ്കാല അടുപ്പുകളെ പണ്ടാര അടുപ്പ

ില്‍ നിന്നുള്ള തീയാണു ജ്വലിപ്പിച്ചത്.

ഉച്ചയ്ക്ക് 2.15നാണ് തര്‍പ്പണം. നൂറോളം പോറ്റിമാരെ പൊങ്കാല തര്‍പ്പണത്തിനു നിയോഗിച്ചിട്ടുണ്ടെന്നു ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. തര്‍പ്പണത്തിനു ശേഷം ദീപാ

രാധനയോടെ ക്ഷേത്രനട അടക്കും. വൈകിട്ട് ആറരയ്ക്കു ദീപാരാധന, ഏഴിനു ഭഗവതിസേവ, 7.45 പുഷ്പാഭിഷേകം. തുടര്‍ന്ന് അത്താഴ പൂജയ്ക്കു ശേഷം പരമ്പരാ

ഗത വാദ്യമേളങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അകമ്പടിയില്‍ ദേവിയുടെ ഉടവാള്‍ കുരുതിക്കളത്തില്‍ എഴുന്നള്ളിച്ചു കുരുതിയോടെ ഉത്സവത്തിനു സമാപനമാകും.

ഇന്നലെ മുതല്‍ തന്നെ ക്ഷേത്രപരിസരത്ത് പൊങ്കാല അടുപ്പുകള്‍ നിരന്നിരുന്നു. ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകള്‍ പൊങ്കാലയ്‌ക്കെത്തുന്നത്

കരിക്കകത്താണ്.

അതുകൊണ്ടുതന്നെ ഇവര്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രഭാരവാഹികള്‍ ഒരുക്കിയിരുന്നത്. പൊങ്കാലയ്ക്കു മുന്നോടിയായി പുഷ്പരഥത്തില്‍, വാദ്യമേളങ്ങളുടെ അകമ്പടിയില്‍ നടത്തുന്ന പുറത്തെഴുന്നള്ളത്ത് ഇന്നലെ സമാപിച്ചു. പുലര്‍ച്ചെ നാലരയ്ക്കു ദേവിയെ പള്ളിയുണര്‍ത്തിയതോടെയാണ് ഇന്നത്തെ ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്നു നിര്‍മ്മാല്യ ദര്‍ശനം, 5.15ന് അഭിഷേകം, 5.45ന് അലങ്കാര ദീപാരാധന, 6.10നു മഹാഗണപതി ഹോമം, 6.15ന് എതിര്‍ത്ത പൂജ, രാവിലെ 8.30നു പന്തീരടി പൂജ, ഒമ്പതിനു നവകം, 9.30നു കലശാഭിഷേകം എന്നിവ നടന്നു.

pongala