/kalakaumudi/media/post_banners/4a3cc1c6519b45f5bdf1fefd62e84cf5b6a2b9a804a2aaa75a42354407fcc2af.jpg)
മരിച്ച വ്യക്തിയെ ഉദ്ദേശിച്ചു ചെയ്യുന്ന കര്‍മമാണ് ബലി അഥവാ ശ്രാദ്ധം. ദോഷങ്ങളില്‍ ഏറ്റവും വലുത് പിതൃദോഷമാണ്. പിതൃപ്രീതി നേടിയില്ലെങ്കില്‍ പിതൃദോഷം സംഭവിക്കും. ആത്മാവിനു ശാന്തി ലഭിക്കാതെ വരുമ്പോഴാണ് പിതൃദോഷം ഉണ്ടാകുന്നത്.
ബലി തര്‍പ്പണത്തിന് ഏറ്റവും പ്രധാനമാണ് കര്‍ക്കടകവാവ്. 12 മാസന്റെ അമാവാസികളില്‍ ഏറ്റവും പ്രധാനപ്പെട്ടതും കര്‍ക്കടകവാവാണ്. മാസബലി, വാര്‍ഷികബലി, മരണാനന്തര സംസ്‌കാര ചടങ്ങുകള്‍ എന്നിവ കൃത്യമായി ചെയ്തിട്ടില്ലാത്തവര്‍ക്ക്, ദോഷപരിഹാരത്തിന് വളരെ ഉത്തമമാണ് കര്‍ക്കടകവാവുബലി.
ഈ ദിവസം ചെയ്യുന്ന ഏതൊരു പിതൃകര്‍മ്മത്തിനും അളവറ്റഫലം ലഭിക്കും. തലേന്ന് വ്രതം നോറ്റ്, അതിരാവിലെ പുണ്യതീര്‍ഥത്തില്‍ കുളിച്ച് ബലിയിടണം.
തലേന്ന് ഒരിക്കല്‍ ഇരിക്കണം. ഒരു നേരം ഭക്ഷണം. രാത്രി ഭക്ഷണം പാടില്ല. പഴവര്‍ഗങ്ങള്‍ കഴിക്കാം. ലഹരി പാടില്ല. ബ്രഹ്‌മചര്യം പാലിക്കണം. പുറത്തുനിന്ന് ആഹാരം പാടില്ല. അശുദ്ധിയുള്ളവരെ സ്പര്‍ശിക്കരുത്. പകലുറക്കം പാടില്ല. ബലിയിട്ട ശേഷമേ ക്ഷേത്രദര്‍ശനം പാടുള്ളൂ.