ഇന്ന് കർക്കിടക വാവ് ബലി; ഇക്കുറി ചടങ്ങുകൾ വീടുകളിൽ തന്നെ നടത്തണം

തിരുവനന്തപുരം: ഇന്ന് കർക്കിടക വാവ് ബലി. കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് കർക്കിടക വാവ് എന്ന പേരിൽ ഹിന്ദുക്കൾ ആചരിക്കുന്നത്. ഈ ദിവസം പിതൃബലിക്കും തർപ്പണത്തിനും പ്രസിദ്ധമാണ്. അന്നു ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ തീർഥാടന കേന്ദ്രങ്ങളിലെല്ലാം ആളുകൾ കൂട്ടം കൂടുന്ന തരത്തിലുള്ള ബലിതർപ്പണ ചടങ്ങുകൾ ഉണ്ടാവില്ല. കഴിവതും ആളുകൾ വീടുകളിൽ തന്നെ ചടങ്ങുകൾ നടത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ കൂട്ട നമസ്കാര വഴിപാട് ഉണ്ടാകുമെങ്കിലും ജനങ്ങൾക്ക് പ്രവേശനമില്ല.

author-image
Sooraj Surendran
New Update
ഇന്ന് കർക്കിടക വാവ് ബലി; ഇക്കുറി ചടങ്ങുകൾ വീടുകളിൽ തന്നെ നടത്തണം

തിരുവനന്തപുരം: ഇന്ന് കർക്കിടക വാവ് ബലി. കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് കർക്കിടക വാവ് എന്ന പേരിൽ ഹിന്ദുക്കൾ ആചരിക്കുന്നത്. ഈ ദിവസം പിതൃബലിക്കും തർപ്പണത്തിനും പ്രസിദ്ധമാണ്. അന്നു ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ തീർഥാടന കേന്ദ്രങ്ങളിലെല്ലാം ആളുകൾ കൂട്ടം കൂടുന്ന തരത്തിലുള്ള ബലിതർപ്പണ ചടങ്ങുകൾ ഉണ്ടാവില്ല. കഴിവതും ആളുകൾ വീടുകളിൽ തന്നെ ചടങ്ങുകൾ നടത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ കൂട്ട നമസ്കാര വഴിപാട് ഉണ്ടാകുമെങ്കിലും ജനങ്ങൾക്ക് പ്രവേശനമില്ല. ഭക്തർക്ക് ഓൺലൈനിലൂടെ പണമടച്ച് വഴിപാട് നടത്താനുള്ള സൗകര്യം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.

ഭൂമിയിലെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കിടകത്തിലേത്. അതുകൊണ്ടാണ് കർക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്. തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ളും പൂവും, ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾകൊണ്ടാണ് ബലിതർപ്പണം നടത്തുക. പ്രശസ്തമായ സ്നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും പിതൃതർപ്പണത്തിനുള്ള സൗകര്യം ഏർപ്പെടുത്താറുണ്ട്. ആലുവ മഹാശിവരാത്രി മണപ്പുറം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, ദക്ഷിണകാശിയെന്നറിയപ്പെടുന്ന പെരുമ്പാവൂർ ചേലാമറ്റം, തിരുനെല്ലി പാപനാശിനി, വർക്കല പാപനാശം തുടങ്ങിയവ കേരളത്തിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളാണ്.

karkkidaka vavu