/kalakaumudi/media/post_banners/709848a84fcf24a3fbd5c374e45d326ca27d645f59b9e6d241754556d17fe91d.jpg)
കർക്കടക മാസാരംഭം ആകാറായി. ഈ പുണ്യ മാസത്തിൽ നാലമ്പല ദർശനം നടത്തിയാൽ സർവൈശ്വര്യങ്ങളും ലഭിക്കും എന്നാണ് പറയപ്പെടുന്നത്. കർക്കടമാസ പുണ്യം തേടിയുള്ള നാലമ്പല തീർത്ഥാടനത്തിന് ജൂലൈ 17ന് തുടക്കം കുറിക്കും.
തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, എറണാകുളത്തെ മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് തീർത്ഥാടനം നടത്തുന്നതാണ് ഒരു മാസം നീളുന്ന തീർത്ഥാടനം.
തൃപ്രയാറിൽ ശ്രീരാമനും, ഇരിങ്ങാലക്കുടയിൽ ഭരതനും, മൂഴിക്കുളത്ത് ലക്ഷ്മണനും, പായമ്മലിൽ ശത്രുഘ്നനും ആണ് പ്രധാന പ്രതിഷ്ഠകൾ. ദശരഥ പുത്രന്മാരെ ഈ ക്രമത്തിൽ തന്നെ സന്ദർശിക്കണം എന്നതാണ് കീഴ്വഴക്കം.
ഈ നാല് ക്ഷേത്രങ്ങളും സന്ദർശിച്ച് തിരിച്ച് തൃപ്രയാറിൽ തന്നെ ദർശനം നടത്തിക്കഴിയുമ്പോഴാണ് നാലമ്പല ദർശനം പൂർത്തിയാകുന്നത് എന്നാണ് പറയപ്പെടുന്നത്.