മക്കള്‍ക്ക് ദൈവങ്ങളുടെ പേരിട്ടാല്‍

പണ്ടു കാലത്തെ പേരുകള്‍ ശ്രദ്ധിച്ചാലറിയാം. എല്ലാം ദൈവങ്ങളുടെ പേരായിരിക്കും. രാധാകൃഷ്ണന്‍, ഗോപാലകൃഷ്ണന്‍, ശങ്കരന്‍, മുരുകന്‍, കാര്‍ത്ത്യായനി, നാരായണി, നാരായണന്‍എന്നിങ്ങനെ.

author-image
subha Lekshmi b r
New Update
മക്കള്‍ക്ക് ദൈവങ്ങളുടെ പേരിട്ടാല്‍

പണ്ടു കാലത്തെ പേരുകള്‍ ശ്രദ്ധിച്ചാലറിയാം. എല്ലാം ദൈവങ്ങളുടെ പേരായിരിക്കും. രാധാകൃഷ്ണന്‍, ഗോപാലകൃഷ്ണന്‍, ശങ്കരന്‍, മുരുകന്‍, കാര്‍ത്ത്യായനി, നാരായണി, നാരായണന്‍എന്നിങ്ങനെ. ഇടയ്ക്കാലത്ത് പരിഷ്കാരപ്പേരുകള്‍ വന്നു. ഇപ്പോ വീണ്ടും പഴയ പേരുകള്‍ക്ക് പ്രിയമേറിയിട്ടുണ്ട്. അല്പം പരിഷ്കാരം ചേര്‍ത്താണ് പേരിടിലെന്നു മാത്രം. ഉദാഹരണമായി അച്യുതന്‍ പകരം അച്യുത്, നാരായണന് പകരം നാരായണ്‍, കാര്‍ത്തികേയന്‍ പകരം കാര്‍ത്തിക് എന്നിങ്ങനെ. എന്താണ് ദൈവങ്ങളുടെ പേരിട്ടതുകൊണ്ടുളള മെച്ചം. ദൈവങ്ങളുടെ പേരിട്ടാല്‍മക്കളെ പല തവണ വിളിക്കുന്പോള്‍ഫലത്തില്‍ ദൈവനാമമാണല്ലോ ഉച്ചരിക്കുന്നതെന്നും അതിനാല്‍ മോക്ഷം ലഭിക്കുമെന്നും ഒരു പക്ഷമുണ്ട്. ഉദാഹരണത്തിന് ഒരു കഥ പറയാം.

പണ്ട് ദുഷ്ടനായ ഒരാള്‍ വാര്‍ദ്ധക്യത്തില്‍ ശയ്യാവലംബിയായി.നല്ല കാലത്ത് പാപകര്‍മ്മങ്ങള്‍ ഏറെ ചെയ്തതു കൊണ്ട് ആരും അയാളെ തിരിഞ്ഞുനോക്കിയില്ല. എന്നാല്‍, ഒരു പേരക്കുട്ടി മാത്രം ഇയാളെ ശുശ്രൂഷിച്ചു. പേരക്കുട്ടിയുടെ പേര് വിഷ്ണു എന്നായിരുന്നു.
ഇടയ്ക്കിടെ സഹായത്തിനായി ഇയാള്‍ പേരക്കുട്ടിയെ വിളിക്കും. തനിക്ക് എത്രയും പെട്ടെന്ന് മോക്ഷം തരണേ എന്ന് അയാള്‍ മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. താമസിയാതെ അയാള്‍ ഇഹലോകജീവിതത്തില്‍ നിന്ന് മുക്തി നേടി. അയാള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കുകയും ചെയ്തു. അത് എന്തുകൊണ്ടെന്ന് സ്വര്‍ഗ്ഗത്തില്‍ ചോദ്യമുയര്‍ന്നു. ഉത്തരമിതായിരുന്നു: പാപിയാണെങ്കിലും അവസാന കാലത്ത് ഇയാള്‍ ഭഗവത്നാമം മുടങ്ങാതെ ഉരുവിടുന്നുണ്ടായിരുന്നു. അതേ അയാള്‍ ഇടയ്ക്കിടെ വിഷ്ണൂ വിഷ്ണൂ എന്ന് വിളിക്കുന്നുണ്ടായിരുന്നല്ലോ. അതുകൊണ്ടാണത്രേ മക്കള്‍ക്ക് പഴമക്കാര്‍ ദൈവത്തിന്‍റെ പേരിട്ടിരുന്നത്.

Astro