/kalakaumudi/media/post_banners/20d5b6da28d75cc9a3f6938a50b650c0d11976e6791da346d1688b4f6477d7c0.jpg)
ഭക്ഷണത്തില്‍ മാത്രമല്ല പല പൂജകള്‍ക്കായും മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. ക്ഷേത്രങ്ങളിലുള്‍പ്പെടെ മഞ്ഞളിന് ആത്മീയപരമായും ആരാധനപരമായും വളരെ പ്രധാന്യം നല്‍കിവരുന്നുണ്ട്.മഞ്ഞള്‍ എന്നത് ശുഭകരമാണ്. നവഗ്രഹങ്ങളില്‍ വ്യാഴത്തിന് (ഗുരു) പ്രീതികരമാണ് മഞ്ഞള്‍.
അതിനാല്‍ ജാതകോനോ ജാതകയ്ക്കോ വ്യാഴം ദുര്‍ബലമായി നില്‍ക്കുകയോ വ്യാഴത്തിന്റെ എന്തെങ്കിലും ദോഷഫലങ്ങള്‍ വരുകയോ ചെയ്താല്‍ വിധിപ്രകാരം മഞ്ഞള്‍ ഉപയോഗിച്ചാല്‍ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാമെന്നാണ് ജ്യോതിഷം പറയുന്നത്.വ്യാഴം പ്രീതികരമായാല്‍ ജീവിതത്തില്‍ സന്തോഷവും ഭാഗ്യവും അനുഭവിക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്.
വാസ്തുദോഷം, നിഷേധാത്മക ഊര്‍ജ്ജ പ്രഭാവങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവയുയെ പരിഹാരത്തിനായി മഞ്ഞള്‍ ഉപയോഗിക്കുന്നു. ഇങ്ങനെ പൂജയ്ക്കും ആരാധനയ്ക്കും മുതല്‍ ദോഷപരിഹാരത്തിന് വരെ ഉപയോഗപ്പെടുത്തുന്ന മഞ്ഞളിനെ എങ്ങനെ ജ്യോതിഷപരമായി ഉപയോഗിക്കാമെന്ന് അറിയാം:
ജാതകത്തില്‍ വ്യാഴത്തിനെ ബലവാനാകുവാന്‍ മഞ്ഞള്‍ സൂക്ഷിക്കുക. ഉണങ്ങിയ മഞ്ഞളില്‍ തീര്‍ത്ത ജപമാലയായോ സംഖ്യപിടിക്കാനായിട്ടുള്ള മുത്തുകളോ ഉപയോഗിച്ച് വ്യാഴ പ്രീതികരമായ മന്ത്രങ്ങള്‍ ജപിച്ചാല്‍, അത് ഇരട്ടി ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. മാത്രമല്ല വ്യാഴവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് മഞ്ഞള്‍ പതിവായി തിലകമായി ചാര്‍ത്താം. നെറ്റിയിലും കഴുത്തിലും കൈത്തണ്ടയിലും പുരട്ടുക. കഷ്ടതകള്‍ അകലും.
ഇനി മംഗല്യയോഗത്തിന് ഗുരുതരമായ തടസ്സങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ദേവിക്ക് മഞ്ഞള്‍ സമര്‍പ്പിക്കാം.സന്തോഷവും സമൃദ്ധിയും പ്രദാനമാകുവാനും തടസ്സങ്ങള്‍ അകലാനും മഹാഗണപതിക്ക് മഞ്ഞളാല്‍ അര്‍ച്ചന നടത്തുന്നത് ഉത്തമമാണ്. എല്ലാ വ്യാഴാഴ്ചയും ഗണപതിയെ ഇങ്ങനെ ആരാധിച്ചാല്‍ കുടുംബപ്രശ്നങ്ങള്‍ക്ക് വരെ പരിഹാരമുണ്ടാകും.
പ്രഭാത സ്നാന ജലത്തില്‍ അല്‍പം മഞ്ഞള്‍ ഇടുന്നതും ഈ ജലത്താല്‍ കുളിക്കുന്നതും ഗുണംചെയ്യും. ഇത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ശുദ്ധീകരിക്കുന്നു. മഞ്ഞള്‍ ജലത്തിലുള്ള സ്നാനം പ്രതികൂല ശക്തികളെ ഇല്ലാതാക്കുകയും ഭാഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഇങ്ങനെ ചെയ്താല്‍ ഭാഗ്യവും പോസിറ്റീവ് എനര്‍ജിയും ലഭിക്കുമെന്നാണ് വിശ്വാസം.കരിയറില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, ദേവതകള്‍ക്ക് മഞ്ഞള്‍ സമര്‍പ്പിക്കുകയും മഞ്ഞപ്രസാദം തൊടുകയും ചെയ്യുന്നത് ഗുണം ചെയ്യും.
ദാമ്പത്യ ജീവിതത്തില്‍ എപ്പോഴും കലഹമുണ്ടെങ്കില്‍, വീടിന്റെ പൂജാമുറിയിലോ പ്രധാനമുറിയിലോ മഞ്ഞള്‍ കൊണ്ട് സ്വസ്തിക, ഓം ചിഹ്നങ്ങള്‍ വരച്ചാല്‍ അവിടുത്തെ നിഷേധാത്മകതകള്‍ അകലും. ഇത് ദാമ്പത്യ ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരുമെന്നും പ്രണയബന്ധം ദൃഢമാക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
വീടുകളില്‍ ഗുണാത്മകമായ ഊര്‍ജ്ജങ്ങളുടെ പ്രഭാവം പ്രദാനമാകുവാന്‍ ഒരു നുള്ള് മഞ്ഞള്‍ കൂടി ചേര്‍ത്ത തീര്‍ത്ഥ ജലത്താല്‍ വീടിന്റെ നാല് കോണുകളിലും അകത്തും തളിക്കാവുന്നതാണ്.
പൂജാമുറിയിലോ വിളക്ക് വയ്ക്കുന്നിടത്തോ മഞ്ഞള്‍ ചേര്‍ത്ത ഒരു കുടം വെള്ളം വയ്ക്കുക. പ്രാര്‍ത്ഥനകള്‍ക്ക ശേഷം ഇത് മുറികളിലും മറ്റും തളിക്കുന്നത്, നിഷേധാത്മകതകളെ ഇല്ലാതാക്കാന്‍ സഹായിക്കും.
ശാരീരകമായും മാനസികമായും ശാന്തിയും സമാധാനവും നേടാന്‍ മഞ്ഞള്‍ പ്രസാദം നെറ്റിയില്‍ ധരിക്കാം. ഇത് ശാന്തിയും ഏകഗ്രതയും ഒക്കെ നേടാന്‍ സാധിക്കും. കാരണം നെറ്റി അഗ്നി ചക്രത്തിന്റെ സ്ഥാനമാണ്.
ശുഭകാര്യങ്ങളിലെല്ലാം മഞ്ഞളിന് അര്‍ഹതപ്പെട്ട സ്ഥാനം നല്‍കിയാല്‍, കാര്യങ്ങളെല്ലാം ഉത്തമകരമായി ഭവിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
