ഐശ്വര്യവും ധനവും നൽകും അത്ഭുത മന്ത്രം

ഓം ശ്രീം നമഃ എന്നാണ് ലക്ഷ്മി ഭഗവതിയുടെ ബീജ മന്ത്രം.ഇത് എല്ലാദിവസവും രാവിലെയും വൈകിട്ടും വീട്ടിൽ ലക്ഷ്മിഭഗവതിയുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി വച്ച് 36 തവണ വീതം മുടങ്ങാതെ ജപിച്ചാൽ ലക്ഷ്മി കടാക്ഷം ലഭിക്കും.

author-image
Web Desk
New Update
ഐശ്വര്യവും ധനവും നൽകും അത്ഭുത മന്ത്രം

 

പാലാഴിമഥനത്തിൽ ഉത്ഭവിച്ച, മഹാവിഷ്ണുവിന്റെ ധർമ്മപത്‌നിയായ ലക്ഷ്മി ഭഗവതിസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ധനത്തിന്റെയും മൂർത്തിയാണ്. ഓം ശ്രീം നമഃ എന്നാണ് ലക്ഷ്മി ഭഗവതിയുടെ ബീജ മന്ത്രം.ഇത് എല്ലാദിവസവും രാവിലെയും വൈകിട്ടും വീട്ടിൽ ലക്ഷ്മിഭഗവതിയുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി വച്ച് 36 തവണ വീതം മുടങ്ങാതെ ജപിച്ചാൽ ലക്ഷ്മി കടാക്ഷം ലഭിക്കും.

മാത്രമല്ല ഏറെക്കാലം മുടങ്ങാതെ ഈ മന്ത്രം ജപിക്കുന്നത് തുടർന്നാൽ ദാരിദ്യ ദു:ഖം പൂർണമായും അവസാനിക്കും. വെള്ളിയാഴ്ച ജപം തുടങ്ങുന്നതാകും ഉത്തമം. ഗുരുവിന്റെ ഉപദേശത്തോടെ ജപം നടത്തിയാൽ അതിവേഗം ഫലം ലഭിക്കുമെന്നാണ് വിശ്വാസം.

ഇതിനൊപ്പം വെള്ളിയാഴ്ചകളിൽ ക്ഷേത്ര ദർശനം നടത്തുകയും വീടും പൂജാ സ്ഥലവും വൃത്തിയോടെ സൂക്ഷിക്കുകയും വേണം. വൃത്തിയും ശുദ്ധിയുമുള്ള സ്ഥലത്തു മാത്രമേ ലക്ഷ്മിഭഗവതിയുടെ സാന്നിദ്ധ്യം ഉണ്ടാകൂ. ശ്രീസൂക്തം കൊണ്ട് പുഷ്പാഞ്ജലിയും അലങ്കാര പുഷ്പങ്ങൾ കൊണ്ട് ലക്ഷ്മിഭഗവതിക്ക് അർച്ചനയും നടത്തുന്നത് ധനസമൃദ്ധിക്ക് ഉത്തമമാണ്.

ഇതിനെല്ലാം പുറമെ വീട്ടിൽ നിത്യവും ഒരു നേരമെങ്കിലും വിളക്ക് തെളിക്കണം. എന്നും അഞ്ചു മിനിട്ടെങ്കിലും പ്രാർത്ഥിക്കേണ്ടതുണ്ട്. ഇത്രയും ചെയ്താൽ തന്നെ ലക്ഷ്മി ഭഗവതിയുടെ സാന്നിദ്ധ്യം അനുഭവപ്പെടും.വ്യാഴാഴ്ച തോറും ക്ഷേത്ര ദർശനം നടത്തി അരയാലിന് മന്ത്രപൂർവ്വം ഏഴ് പ്രദക്ഷിണം വയ്ക്കുന്നതും സ്വഗൃഹത്തിൽ ഐശ്വര്യം നിലനിൽക്കാൻ നല്ലതാണ്.

എന്നും കുടുംബ ദേവതയെ പ്രാർത്ഥിക്കണം. വർഷത്തിൽ ഒരു തവണയെങ്കിലും കുടുംബ ദേവതാസന്നിധിയിൽ പോയി തൊഴുത് പ്രാർത്ഥിക്കണം.കനകധാരാ സ്‌തോത്രം, ദാരിദ്യദഹന ശിവസ്‌തോത്രം, ശ്രീകൃഷ്ണഅഷ്ടോത്തര ശതനാമാവലി എന്നിവ ജപിക്കുന്നതും ഐശ്വര്യസിദ്ധിക്ക് നല്ലതാണ്.

astrology temple prayer lakshmi bhagavathi