/kalakaumudi/media/post_banners/d363bc428e1485b1a751dfb38af2c9318a8cee75fd05043dfd71452a817a3a64.jpg)
പ്രപഞ്ചമാതാവും ശക്തിസ്വരൂപിണിയുമായ ആദിപരാശക്തിയുടെ പ്രീതിക്കായുള്ള ഏറ്റവും ഉത്തമ മാര്‍ഗമാണ് ലളിതാസഹസ്രനാമജപം. ലളിതാസഹസ്രനാമം എന്നത് ഭഗവതിയുടെ ആയിരം നാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്‌തോത്രമാണ്. മക്കളുടെ വിഷമഘട്ടത്തില്‍ അമ്മ ഓടിവന്നു സാന്ത്വനിപ്പിക്കുന്നത് പോലെ ഭക്തരുടെ ക്ലേശം കണ്ടറിഞ്ഞു ശാന്തി വരുത്തുന്നു മാതൃസ്വരൂപിണിയാണ് ദേവി ആദിപരാശക്തി. ദേവീസ്മരണയുണ്ടാവുന്ന നിമിഷം തന്നെ ഭക്തന്റെ മനസിലെ മാലിന്യം ഇല്ലാതാക്കി സകലപാപങ്ങളെയും കഴുകി കളയുന്നു. ലളിതാസഹസ്രനാമ നിത്യപാരായണം ഗൃഹസ്ഥാശ്രമികള്‍ക്ക് ഏറ്റവും ഉത്തമമാണ്.
ദേവിയുടെ രൂപഭാവഗുണങ്ങള്‍ വര്‍ണ്ണിക്കുന്ന ഈ സ്‌തോത്രത്തിലെ ഓരോ നാമവും ഓരോ മന്ത്രങ്ങളാണ്. മറ്റ് സഹസ്രനാമങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു നാമം പോലും ലളിതാസഹസ്രനാമത്തില്‍ ആവര്‍ത്തിക്കപ്പെടുന്നില്ല. ശ്രീ മാതാ എന്ന് തുടങ്ങി ലളിതാംബിക എന്ന നാമത്തില്‍ ഈ സഹസ്രനാമം പൂര്‍ണമാകുന്നു. ഇത് നിത്യേന പാരായണം ചെയ്താല്‍ ഭവനത്തില്‍ നിന്ന് രോഗദുരിതം, ദാരിദ്ര്യം തുടങ്ങിയ ക്ലേശങ്ങള്‍ അകലും. കുടുംബൈശ്വര്യം വര്‍ദ്ധിക്കുകയും കൂടാതെ ജാതകദോഷം, ഗ്രഹപ്പിഴാദോഷങ്ങള്‍ എന്നിവ ഇല്ലാതാക്കുകയും ചെയ്യും. ഉത്തമസന്താന സൗഭാഗ്യത്തിനും, സന്താനങ്ങളുട പുരോഗതിക്കും, വൈധവ്യദോഷം നശിപ്പിക്കുന്നതിനും, ദീര്‍ഘായുസ് ഉണ്ടാകുന്നതിനും ലളിതാസഹസ്രനാമജപം ഉത്തമമാണ്.
മനസ്സ് ലളിതാസഹസ്ര നാമജപത്തിലൂടെ ശാന്തമാകും. ഏതു പ്രതിസന്ധിയെയും നേരിടാനുള്ള മനക്കരുത്ത് ലഭിക്കുകയും ചെയ്യും. അര്‍ത്ഥം അറിഞ്ഞു ജപിക്കുന്നത് ഇരട്ടി ഫലം നല്‍കുമത്രേ. ദേവീ ഉപാസകര്‍ക്ക് ഒരു ദിവ്യ ഔഷധമാണ് ലളിതാസഹസ്രനാമം. നിത്യവും ചൊല്ലാന്‍ സാധിക്കാത്ത പക്ഷം പൗര്‍ണ്ണമി, അമാവാസി, വെള്ളിയാഴ്ച എന്നീ ദിനങ്ങളില്‍ ചൊല്ലാന്‍ ശ്രമിക്കുക.നവരാത്രി നാളുകളില്‍ ലളിതാസഹസ്രനാമം പാരായണം ചെയ്യുന്നത് അത്യുത്തമമാണ്.