ഈ ദിവസം ലക്ഷ്മി പൂജ ചെയ്യൂ... കൈ നിറയെ ഭാഗ്യം നേടൂ...

ഇന്ന് പലരും നേരിടുന്ന പ്രധാന സംശയമാണ് ലക്ഷ്മി പൂജ ചെയ്യുവാൻ അനുയോജ്യമായ ദിവസം ഏതെന്നുള്ളത്. വെള്ളിയാഴ്ച പുലർച്ചെയാണ് ലക്ഷ്മി പൂജ ചെയ്യുവാൻ അനുയോജ്യമായ ദിവസം. ശരീര ശുദ്ധി വരുത്തി, വളരെ ശുദ്ധമായ അന്തരീക്ഷത്തിൽവേണം പൂജ ചെയ്യുവാൻ. പൂജയിലെ വിഘ്‌നങ്ങള്‍ ഒഴിവാക്കാനായി ആദ്യമേ വിഘ്‌നേശ്വരനെ പ്രാര്‍ത്ഥിക്കണം.

author-image
online desk
New Update
ഈ ദിവസം ലക്ഷ്മി പൂജ ചെയ്യൂ... കൈ നിറയെ ഭാഗ്യം നേടൂ...

ഇന്ന് പലരും നേരിടുന്ന പ്രധാന സംശയമാണ് ലക്ഷ്മി പൂജ ചെയ്യുവാൻ അനുയോജ്യമായ ദിവസം ഏതെന്നുള്ളത്. വെള്ളിയാഴ്ച പുലർച്ചെയാണ് ലക്ഷ്മി പൂജ ചെയ്യുവാൻ അനുയോജ്യമായ ദിവസം. ശരീര ശുദ്ധി വരുത്തി, വളരെ ശുദ്ധമായ അന്തരീക്ഷത്തിൽവേണം പൂജ ചെയ്യുവാൻ. പൂജയിലെ വിഘ്‌നങ്ങള്‍ ഒഴിവാക്കാനായി ആദ്യമേ വിഘ്‌നേശ്വരനെ പ്രാര്‍ത്ഥിക്കണം. മനസിലെ സങ്കടങ്ങളും, വിഷമങ്ങളും കഷ്ടതകളും മനസുരുകി പ്രാർത്ഥിച്ച് ആരതിയുഴിഞ്ഞ് പൂജ അവസാനിപ്പിക്കാവുന്നതാണ്. പൂജയിൽ പൂജാദ്രവ്യങ്ങളായ പൂവ്, ചന്ദനം, സിന്ദൂരം, മഞ്ഞള്‍, ധാന്യങ്ങള്‍, പഴങ്ങള്‍ തുടങ്ങിയവ പൂജയില്‍ നേദിക്കാം.

"ഓം ഹ്രീം ശ്രീം ലക്ഷ്മിഭ്യോ നമ
ഓം ശ്രീം ഹ്രീം ശ്രീം കമലേ കമലായെ പ്രസീദ പ്രസീദ
ഓം ശ്രീം ഹ്രീം ശ്രീം മഹാലക്ഷ്‌മൈ്യ നമ"

എന്ന മന്ത്രം 108 തവണ ചൊല്ലുകയും ഓരോ തവണ മന്ത്രോച്ചാരണം കഴിയുമ്പോഴും പൂക്കള്‍ സമര്‍പ്പിക്കുകയും വേണം. പൂജ ചെയ്യുവാനായി വിളക്ക് വെയ്ക്കുമ്പോൾ അരിയും സിന്ദൂരവും കൊണ്ട് അത് അലങ്കരിക്കെണ്ടതാണ്.

Astro