/kalakaumudi/media/post_banners/2f8931a0d6316f39aa13021d1e8a10662af3028d541bc129246e0eca37087671.jpg)
പല്ലി ശരീരത്തില്‍ വീണാല്‍ ഉണ്ടാകുന്ന ഫലങ്ങളെ കുറിച്ചറിയാം. ശരീരത്തിന്റെ പല ഭാഗങ്ങളില്‍ വീണാല്‍ വ്യത്യസ്ത ഫലങ്ങളാണ് ഉണ്ടാകുന്നത്. പല്ലിയുമായി ബന്ധപ്പെട്ട ഭാവി പ്രവചനത്തെ ഗൗളിശാസ്ത്രം എന്നാണ് പറയപ്പെടുന്നത്. പല്ലിയുടെ ചിലയ്ക്കല്‍, വീഴ്ച തുടങ്ങിയവ ശുഭസൂചനയോ ദുസ്സൂചനയോ നല്‍കുന്നു എന്നാണ് വിശ്വാസം.
പല്ലികള്‍ ഇണചേരുന്നത് കണ്ടാല്‍ പഴയ കാല സുഹൃത്തുക്കളെ കണ്ടുമുട്ടുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പല്ലികള്‍ കടിപിടികൂടുന്നതാണ് കാണുന്നതെങ്കില്‍ ഉറ്റ സുഹൃത്ത്, ജീവിത പങ്കാളി എന്നിവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുമെന്ന സൂചനയുമുണ്ട്.
നിങ്ങള്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് പല്ലിയെ കാണുന്നതെങ്കില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കുമെന്ന സൂചനയാണ് നല്‍കുന്നത്. എന്നാല്‍ പുതിയ വീട് വാങ്ങിയ ശേഷം താമസം ആരംഭിക്കാന്‍ ഒരുങ്ങുമ്പോള്‍ ചത്ത പല്ലിയെ കാണുകയാണെങ്കില്‍ നല്ല സൂചനയല്ല. ആ വീട് താമസിക്കാന്‍ അനുകൂലമല്ലെന്നാണ് വിശ്വാസം.
പുരുഷ ശരീരത്തില്‍ പല്ലി വീണാലുള്ള ലക്ഷണങ്ങള്‍
തല - തര്‍ക്കത്തിനുള്ള സാധ്യത
ഉച്ചിയില്‍ - മരണഭയം
മുഖം - അപ്രതീക്ഷിത സമ്പത്ത് ഉണ്ടാകും
ഇടത് കണ്ണ് - നല്ല വാര്‍ത്തകള്‍ക്ക് സാധ്യത
വലത് കണ്ണ് - ഏറ്റെടുത്ത പദ്ധതികളില്‍ പരാജയത്തിന് സാധ്യത
നെറ്റി - പങ്കാളിയുമായി അകന്നു കഴിയേണ്ടിവരും
വലത്തെ കവിള്‍ - മോശം വാര്‍ത്തകള്‍ക്ക് സാധ്യത
ഇടത് ചെവി - ഭാഗ്യം വന്നുചേരും
മേല്‍ച്ചുണ്ട് - തര്‍ക്കങ്ങള്‍ക്ക് സാധ്യത
കീഴ്ച്ചുണ്ട്് - ഉടന്‍ സമ്പത്ത് വന്നുചേരും
ചുണ്ട് - ഒരു മരണവാര്‍ത്ത കേള്‍ക്കാന്‍ സാധ്യത
വായ് - ആരോഗ്യം നഷ്ടപ്പെടുമോയെന്ന ഭയം
ഇടത് പുറത്ത് - ജയ,പരാജയങ്ങള്‍ നേരിടേണ്ടിവരും
സ്വപ്‌നത്തില്‍ - ശത്രുക്കളുടെ ഉപദ്രവം
കണങ്കൈ - പുതിയ പദ്ധതികള്‍ രൂപികരിക്കും
കൈ - ധനനഷ്ടം
വിരല്‍ - പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും
വലത് കൈ - ചില പ്രശ്‌നങ്ങള്‍ക്ക് സാധ്യത
ഇടത് കൈ - ലജ്ജാകരമായ അവസ്ഥ ഉണ്ടാകും
തുട - വസ്ത്രം നഷ്ടപ്പെടും
മീശ - ദുഷ്‌കരമായ സാഹചര്യങ്ങള്‍ നേരിടേണ്ടിവരും
പാദം - വെല്ലുവിളികള്‍ നേരിടും
കണങ്കാല്‍ - ഒരു യാത്രക്ക് സാധ്യത
കാല്‍വിരല്‍ - രോഗബാധ
സ്ത്രീകളുടെ ശരീരത്തില്‍ വീണാല്‍
തല - മരണഭയം
ഇടത് കണ്ണ് - ഒരാള്‍ നിങ്ങളെ പ്രണയിക്കുന്നുണ്ട്
വലത് കണ്ണ് - മാനസിക സമ്മര്‍ദ്ദം നേരിടും
വലത് കവിള്‍ - ആണ്‍കുട്ടി പിറക്കും
വലത് കണ്ണിന് മുകളില്‍ - സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടും
മേല്‍ച്ചുണ്ട് - ചില തര്‍ക്കത്തിന് സാധ്യത
കിഴ്ച്ചുണ്ട് - പുതിയ വസ്തുക്കള്‍ സ്വന്തമാക്കും
ചുണ്ട് - തര്‍ക്കത്തിന് സാധ്യത
പുറം - മരണവാര്‍ത്തകള്‍ കേള്‍ക്കും
നഖം - തര്‍ക്കങ്ങള്‍ക്ക് സാധ്യത
കൈ - സാമ്പത്തിക പ്രശ്‌നങ്ങള്‍ നീങ്ങും
ഇടത് കൈ - മാനസിക സമ്മര്‍ദ്ദം നേരിടും
വിരല്‍ - പുതിയ ആഭരണങ്ങള്‍ സ്വന്തമാക്കും
വലത് കൈ - പ്രണയിനികള്‍ക്ക് അനുകൂലഫലം
തോള്‍ - ആഭരണങ്ങള്‍ ലഭിക്കും
തുട - പ്രണയികള്‍ക്ക് അനുകൂല ദിനം
കാല്‍മുട്ട് - പുതിയ ബന്ധങ്ങളില്‍ ഏര്‍പ്പെടും
കണങ്കാല്‍ - ചില പ്രശ്‌നങ്ങള്‍ നേരിടും
കാല്‍വണ്ണ - അതിഥികള്‍ എത്തും
വലത് കാല്‍ - പരാജയങ്ങള്‍ നേരിടും
കാല്‍വിരല്‍ - ആണ്‍കുട്ടി ഉണ്ടാകും