/kalakaumudi/media/post_banners/36126c303c5a78414c33475c334d6bd60cc59112efe1d6897edc045b60fb93a3.jpg)
ഒരു കുടുംബത്തിന്റെ നിലനിൽപ്പിന് പ്രധാനമായും ഉണ്ടാകേണ്ട രണ്ടു ഘടകങ്ങളുണ്ട്. അല്ലലില്ലാതെ ജീവിക്കാനുള്ള സമ്പത്തും വംശം നിലനിൽക്കാൻ സന്തതിയും.അവ രണ്ടും പ്രധാന ഘടകങ്ങളാണ്. ദാരിദ്ര്യത്തിൽ പെട്ടവർക്ക് ഈ ലോകത്തിൽ യാതൊരുവിധ സന്തോഷവും ഉണ്ടാകില്ല.
കുഞ്ഞുങ്ങളില്ലാതെ അനപത്യ ദുഃഖമുള്ളവർക്ക് ഈ ജീവിതമേ ആവശ്യമില്ലെന്ന ചിന്തയാകും.കുടുംബത്തിന്റെ സ്വസ്ഥതയും സന്തോഷവും നിലനിർത്തുന്ന ഈ രണ്ട് പ്രധാന കാര്യങ്ങൾക്കുള്ള പരിഹാരമാണ് അയ്യപ്പഭജനം.കലിയുഗവരദനായ അയ്യപ്പൻ തന്റെ ഭക്തർക്ക് സന്തതിയും സമ്പത്തും നൽകുന്നുവെന്നാണ് വിശ്വാസം.
മക്കളില്ലാതെ ദുഃഖിച്ചിരുന്ന ദമ്പതികൾ സന്നിധാനത്ത് കുഞ്ഞുങ്ങളുടെ ചോറൂണ് നേരുന്നത് നൂറ്റാണ്ടുകളായി തുടരുന്ന പതിവായിരുന്നു. അയ്യപ്പനെ ഭജിച്ച് സമ്പത്തും സന്തതിയുമുണ്ടായ അനവധി അനുഭവകഥകൾ പറഞ്ഞുകേൾക്കുന്നു.
അയ്യപ്പനെ ജപിക്കേണ്ട പ്രാർത്ഥനാശ്ലോകം
അഖിലഭുവനദീപം ഭക്തചിത്താബ്ജസൂരം
സുരമുനിഗണസേവ്യം തത്ത്വമസ്യാദിലക്ഷ്യം
ഹരിഹരസുതമീശം താരകബ്രഹ്മരൂപം
ശബരിഗിരിനിവാസം ഭാവയേ ഭൂതനാഥം