മുറിഞ്ഞപാലം മഹാഗണപതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം

By web desk.01 06 2023

imran-azhar

 


തിരുവനന്തപുരം: മുറിഞ്ഞപാലം മഹാഗണപതി ക്ഷേത്രത്തിലെ ആറാമത് പ്രതിഷ്ഠാ വാര്‍ഷികം. ജൂണ്‍ 2 ക്ഷേത്ര തന്ത്രി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. രാവിലെ 5 ന് നടതുറക്കല്‍. 5.30 ന് അഭിഷേകം. 6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 8 ന് മൃത്യുഞ്ജയഹോമം, 10 ന് കലശപൂജ, 11 ന് കലശാഭിഷേകം, 11.30 ന് സോപാനവും വാഹനവും സമര്‍പ്പണം. തുടര്‍ന്ന് ഉച്ച പൂജയും നട അടയ്ക്കലും. ഉച്ചയ്ക്ക് 12 ന് അന്നദാനം. വൈകുന്നേരം 5.30 ന് നടതുറക്കല്‍, 6.30 ന് ദീപാരാധന, 6.45 ന് പുഷ്പാഭിഷേകം, തുടര്‍ന്ന് അത്താഴപൂജ, 8 ന് നട അടയ്ക്കല്‍.

 

 

OTHER SECTIONS