കണ്ടകശനി ദോഷങ്ങളും തടസ്സങ്ങളും മാറാൻ ഹനുമാൻ സ്വാമിക്ക് വെറ്റിലമാല സമർപ്പണം

By Greeshma Rakesh.12 02 2024

imran-azhar

 

 

ഹനുമാൻ സ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ് വെറ്റിലമാല. പ്രാര്‍ഥനയോടെ വെറ്റിലമാല ചാര്‍ത്തിയാല്‍ ദോഷങ്ങള്‍ മാറി, തടസ്സങ്ങള്‍ നീങ്ങി ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം.അതുകൊണ്ട് തന്നെ ഹിന്ദുവിശ്വാസ പ്രകാരം ആഞ്ജനേയ സ്വാമിക്കു വെറ്റില മാല ചാർത്തുകയെന്ന വഴിപാട് വളരെ പ്രധാനപ്പെട്ടതാണ്.

 

 


ഉദ്ദിഷ്ടകാര്യ സിദ്ദിക്കായി ആഞ്ജനേയ സ്വാമിക്ക് വെറ്റിലമാല സമർപ്പിക്കുന്നവർ നിരവധിയാണ്. പ്രാർഥനയോടെയും വിശ്വാസത്തോടെയും ഹനുമാന് വെറ്റിലമാല ചാർത്തിയാൽ ദോഷങ്ങളും തടയങ്ങളും മാറി നമ്മൾ ആഗ്രഹിച്ച കാര്യം നടക്കും എന്നാണ് വിശ്വാസം. എന്നാൽ ഇതിന് പിന്നിലെ ഐതിഹ്യം എത്ര പേർക്ക് അറിയാം?

 

 


ശ്രീരാമ ഭഗവാന്റെ ഏറ്റവും വലിയ ഭക്തനാണ് ഹനുമാൻ സ്വാമി. പുരാണത്തിൽ രാവണനുമായുള്ള യുദ്ധത്തിൽ ശ്രീരാമ പക്ഷം വിജയിച്ച വിവരം സീതയെ അറിയിക്കുന്നത് ഹനുമാൻ ആണ്. ഇതറിഞ്ഞ സീതാദേവി തൊട്ടടുത്തുള്ള വെറ്റിലക്കൊടിയില്‍ നിന്ന് ഇലകള്‍ പറിക്കികയും അത് കൊണ്ട് മാല തീർത്ത് ഹനുമാന സ്വാമിയെ അമിയിച്ചുവെന്നുമാണ് ഐതിഹ്യം. പിന്നീട് ആഞ്ജനേയ സ്വാമിക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായി മാറി വെറ്റിലമാല. അങ്ങനെ ഉദ്ദിഷ്ട കാര്യ സിദ്ദിക്കായി വിശ്വാസികൾ ഹനുമാൻ സ്വാമിക്ക് വെറ്റിലമാല സമര്‍പ്പിക്കാൻ തുടങ്ങി.

 

 

ഹനുമാൻ സ്വാമിക്ക് വെറ്റിലമാല കൂടാതെ തുളസി മാലയും ചാര്‍ത്താറുണ്ട്. എന്നാൽ തുളസി ഉപയോഗിച്ച് പാദ പൂജ ചെയ്യരുത്. തുളസിയിൽ ലക്ഷ്മി ദേവിയുടെ അംശം ഉള്ളതിനാൽ അത് കൊണ്ട് പാദ പൂജ ചെയ്യാൻ പാടില്ല എന്നാണ് വിശ്വാസം. ഇത് ഹനുമാൻ സ്വാമിയുടെ കോപത്തിനും കാരണമായേക്കാം.

 

 


മാത്രമല്ല നൂറ്റിയെട്ടു വെറ്റിലകളാണ് മാലയിൽ ഉപയോഗിക്കേണ്ടത്. ഉദ്ദിഷ്ടകാര്യ സിദ്ധിക്കു മാത്രമല്ല, കണ്ടകശനി ദോഷങ്ങൾക്കും തൊഴിൽ‌ ലഭിക്കാനും തൊഴിലിലുള്ള തടസ്സങ്ങൾ പരിഹരിക്കാനും വെറ്റിലമാല ഏറ്റവും ഉത്തമമായ വഴിപാടായി കരുതപ്പെടുന്നു. ശിവപാര്‍വതിമാര്‍ കൈലാസത്തില്‍ വളര്‍ത്തുന്ന സസ്യമാണ് വെറ്റിലയെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഈ സസ്യത്തെ പരിപാലിക്കുന്നതിലൂടെ ജീവിതത്തില്‍ ഐശ്വര്യം വർധിക്കുമെന്നും പറയപ്പെടുന്നു.

 

 

OTHER SECTIONS