വീട്ടില്‍ ചെടിനടുമ്പോള്‍ അല്പം ശ്രദ്ധ; ഐശ്വര്യം നിറയ്ക്കും

വീടുകളിലും ഓഫീസുകളിലും ചെടികള്‍ നട്ടുപിടിപ്പിക്കാറുണ്ട്. ഐശ്വര്യം വര്‍ധിപ്പിക്കാന്‍ ചെടികള്‍ വയ്ക്കുമ്പോള്‍ അല്പം ശ്രദ്ധിച്ചാലോ? നന്നായി വളരുന്ന ചെടികള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

author-image
Web Desk
New Update
വീട്ടില്‍ ചെടിനടുമ്പോള്‍ അല്പം ശ്രദ്ധ; ഐശ്വര്യം നിറയ്ക്കും

വീടുകളിലും ഓഫീസുകളിലും ചെടികള്‍ നട്ടുപിടിപ്പിക്കാറുണ്ട്. ഐശ്വര്യം വര്‍ധിപ്പിക്കാന്‍ ചെടികള്‍ വയ്ക്കുമ്പോള്‍ അല്പം ശ്രദ്ധിച്ചാലോ? നന്നായി വളരുന്ന ചെടികള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

മുള്ളുള്ള ചെടികള്‍ നടുന്നതും ഒഴിവാക്കണം. എന്നാല്‍, റോസാ ചെടി നട്ടുവളര്‍ത്താം.

വീടിന്റെ അല്ലെങ്കില്‍ ഓഫീസിന്റെ കിഴക്ക് ഭാഗത്തോ തെക്കുകിഴക്കുഭാഗത്തോ ചെടി വയ്ക്കുന്നത് ഉത്തമമാണ്. ചെത്തി, മന്താരം, ചെമ്പരത്തി, നന്ദ്യാര്‍വട്ടം തുടങ്ങിയ ചെടികളാണ് തിരഞ്ഞെടുക്കേണ്ടത്. വീടിന്റെ കീഴക്കുഭാഗത്ത് തുളസിയോടൊപ്പം മഞ്ഞള്‍ വളര്‍ത്തുന്നതും ഐശ്വര്യം കൊണ്ടുവരും.

പവിഴമല്ലി നട്ടുവളര്‍ത്തുന്നതും നല്ലതാണ്. താമരക്കുളവും വീടിന് ഐശ്വര്യം നല്‍കും. വടക്കുകിഴക്ക് മൂലയിലാണ് താമരക്കുളം ഒരുക്കേണ്ടത്.

ചെടികള്‍ തിരഞ്ഞെടുക്കുമ്പോള്‍ വൃത്താകൃതിയില്‍ ഇലകളുള്ളവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

house plants