അഷ്ടലക്ഷ്മിമാരെ പ്രീതിപ്പെടുത്താന്‍ മഹാലക്ഷ്മ്യഷ്ടകം

ദേവി മഹാലക്ഷ്മി ഐശ്വര്യത്തിന്‍റെ ദേവതയാണെന്ന് ഏവര്‍ക്കുമറിയാം. ദേവിക്ക് എട്ടു ഭാവങ്ങളുണ്ട്. ആദിലക്ഷ്മി, ധനലക്ഷ്മി, ധാന്യലക്ഷ്മി, ഗജലക്ഷ്മി, സന്താനലക്ഷ്മി, വീരലക്ഷ്മി, വിജയലക്ഷ്മി, വിദ്യാലക്ഷ്മി എന്നിവരാണ് അഷ്ടലക്ഷ്മിമാര്‍.

author-image
subbammal
New Update
അഷ്ടലക്ഷ്മിമാരെ പ്രീതിപ്പെടുത്താന്‍ മഹാലക്ഷ്മ്യഷ്ടകം

ദേവി മഹാലക്ഷ്മി ഐശ്വര്യത്തിന്‍റെ ദേവതയാണെന്ന് ഏവര്‍ക്കുമറിയാം. ദേവിക്ക് എട്ടു ഭാവങ്ങളുണ്ട്. ആദിലക്ഷ്മി, ധനലക്ഷ്മി, ധാന്യലക്ഷ്മി, ഗജലക്ഷ്മി, സന്താനലക്ഷ്മി, വീരലക്ഷ്മി, വിജയലക്ഷ്മി, വിദ്യാലക്ഷ്മി എന്നിവരാണ് അഷ്ടലക്ഷ്മിമാര്‍.

ചിലയിടത്ത് ഗജലക്ഷ്മിക്ക് പകരം രാജ്യലക്ഷ്മിയും, സന്താനലക്ഷ്മിക്കു പകരം സൌഭാഗ്യലക്ഷ്മിയും , വിജയലക്ഷ്മിക്ക് പകരം വരരലക്ഷ്മിയും പറഞ്ഞുകേള്‍ക്കാം. എന്നാലും വ്യത്യാസമില്ല. കാരണം, ഗജലക്ഷ്മി അധികാരത്തിന്‍റെ പ്രതീകമാണ്. ഫലത്തില്‍ ഗജലക്ഷ്മി തന്നെ രാജ്യലക്ഷ്മി.ഇനി രാജ്യലക്ഷ്മി തന്നെയാണ് രാജലക്ഷ്മിയും. വിജയം പ്രദാനം ചെയ്യുകയെന്നാല്‍ ദേവിയുടെ വരപ്രസാദം തന്നെ. അതിനാല്‍ വിജയലക്ഷ്മിയും വരലക്ഷ്മിയും തമ്മിലും വ്യത്യാസമില്ല.സന്താനങ്ങള്‍ തന്നെയാണ് വലിയസൌഭാഗ്യം. അപ്പോള്‍ സൌഭാഗ്യലക്ഷ്മിയും സന്താനലക്ഷ്മിയും പ്രദാനം ചെയ്യുന്നത് ഒന്നു തന്നെ. സന്താനലാഭത്തിനായി സൌഭാഗ്യലക്ഷ്മിയെന്ന സന്താനലക്ഷ്മിയെ പ്രാര്‍ത്ഥിക്കാവുന്നതാണ്.

ഈ എട്ടു ലക്ഷ്മിമാരെയും സ്തുതിക്കാന്‍ മഹാലക്ഷ്മ്യഷ്ടകം ചൊല്ലിയാല്‍ മതി. മനശുദ്ധിയും ശരീരശുദ്ധിയും വരുത്തിയ ശേഷം വൃത്തിയും ശുദ്ധിയുമുളള സ്ഥലത്ത് നിലവിളക്കു തെളിച്ചുവച്ച് ചൊല്ലാം. മഹാലക്ഷ്മ്യഷ്ടകം ചുവടെ:

നമസ്തേസ്തു മഹാമായേ! ശ്രീ പീഠേ സുരപൂജിതേ ശംഖചക്രഗദാ ഹസ്തേ ! മഹാലക്ഷ്മി നമോസ്തുതേ
നമസ്തേ ഗരുഡാരൂഢേ ! കോലാസുരഭയങ്കരി ! സര്‍വ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ
സര്‍വജ്ഞേ സര്‍വവരദേ സര്‍വദുഷ്ട ഭയങ്കരീ സര്‍വദുഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ
സിദ്ധിബുദ്ധി പ്രദേ ദേവി ഭുകതിബുദ്ധി പ്രദായിനി മന്ത്രമൂര്‍ത്തെ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേ
ആദ്യന്ത രഹിതേ ദേവി ആദ്യശകതി മഹേശ്വരി യോഗജേ യോഗ സംഭൂതെ മഹാലക്ഷ്മി നമോസ്തുതേ
സ്ഥൂലസൂകഷ്മ മഹാരൌദ്രെ മഹാശകതി മഹോദരേ മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ
പത്മാസനസ്ഥിതേ ദേവി പരബ്രഝ സ്വരൂപിണി പരമേശി ജഗന്മാത മഹാലക്ഷ്മി നമോസ്തുതേ
ശ്വേതാംബരധരേ ദേവി നാനാലങ്കാര ഭൂഷിതേ ജഗല്‍സ്ഥിതേ ജഗന്മാതര്‍ മഹാലക്ഷ്മി നമോസ്തുതേ.

mahalekshmidevi ashtalekshmi mahalakshmiashtakam