സമ്പത്തും സമൃദ്ധിയും ഒന്നിച്ചുതരും മഹാലക്ഷ്മ്യഷ്ടകം...

By Greeshma Rakesh.16 09 2023

imran-azhar

 

സമ്പത്ത്, കീര്‍ത്തി,സമൃദ്ധി തുടങ്ങിയവ ഉള്‍പ്പെടെ എല്ലാ സൗഭാഗ്യങ്ങളും നല്‍കുന്ന ദേവതയാണ് വിഷ്ണു പത്‌നിയായ മഹാലക്ഷ്മി.അതിനാല്‍ മഹാലക്ഷ്മിയെ ഭക്തിപൂര്‍വ്വം ഭജിക്കുന്നവര്‍ക്ക് ദാരിദ്ര്യം പൂര്‍ണ്ണമായും മാറി സമ്പല്‍ സമൃദ്ധി കൈവരുമെന്നാണ് പറയുന്നത്.

 

മഹാലക്ഷ്മിയെ സ്തുതിക്കുന്ന നിരവധി മന്ത്രങ്ങളും സ്‌തോത്രങ്ങളും ഉണ്ടെങ്കിലും വളരെയധികം പ്രാധാന്യമുള്ളതും ശക്തിയുള്ളതുമായതും മഹാലക്ഷ്മി അഷ്ട്കമാണ്.മഹാലക്ഷ്മിയുടെ എട്ടുഭാവങ്ങളായ ധനലക്ഷ്മി, ധാന്യലക്ഷ്മി,ധൈര്യ ലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീര്‍ത്തിലക്ഷ്മി, വിജയലക്ഷ്മി,രാജലക്ഷ്മി തുടങ്ങീ അഷ്ട്ടലക്ഷ്മിമാരെയാണ് ഈ സ്‌തോത്രം കൊണ്ട് സ്തുതിക്കുന്നത്.

 


ദാരിദ്ര്യനാശം മുതല്‍ ധനധാന്യസമൃദ്ധിയും സര്‍വ്വകാര്യവിജയവും വരെ ലഭിക്കും. മാത്രമല്ല എല്ലാത്തരം ഇല്ലായ്മകളും, പോരായ്മകളും ദൗര്‍ഭാഗ്യങ്ങളും ജന്മനാലുള്ള ദാരിദ്ര്യയോഗങ്ങളും ഈ മന്ത്രം തുടര്‍ച്ചയായി ജപിക്കുന്നതിലൂടെ ഇല്ലാതാകും. ഒപ്പം വിദ്യാവിജയവും, തൊഴില്‍പരമായ നേട്ടങ്ങളും, കുടുംബ ഐശ്വര്യവും, ധനലാഭവും താനെ വന്നുചേരും.

 

അതിനായി ഈ എട്ടുമന്ത്രങ്ങളും നിത്യവും രാവിലെയും വൈകിട്ടും ദേഹശുദ്ധി വരുത്തി കുറഞ്ഞത് എട്ടുതവണ വീതമെങ്കിലും മുടങ്ങാതെ ജപിക്കണം. മഹാലക്ഷ്മിയുടെ ചിത്രത്തിനപ മുന്നില്‍ നെയ് വിളക്ക് തെളിയിച്ച് ജപിക്കുന്നതുവഴി കൂടുതല്‍ ഫലപ്രാപ്തിയുണ്ടാകും. ദീപാവളി, വെള്ളിയാഴ്ച ദിവസങ്ങളിലെ ജപത്തിന് പ്രത്യേക ഫലമുണ്ടാകും. അതുപോലെ ശുക്രദശയോ ശുക്രാപഹാരമോ നടക്കുന്നവര്‍ തീര്‍ച്ചയായും അഷ്ട്ട ലക്ഷ്മീഭജനം നടത്തണം.

 

1. ധനലക്ഷ്മി: നമസ്‌തേസ്തു മഹാമായോ ശ്രീപീഠേ സുരപൂജിതേ ശംഖചക്ര ഗദാഹസേ്ത മഹാലക്ഷ്മി സമോസ്തുതേ

2.ധാന്യലക്ഷ്മി: നമസ്‌തേ ഗരുഡാരൂഢേ കോലാസുര ഭയങ്കരീ സര്‍വ്വപാപഹരേ ദേവീ മഹാലക്ഷ്മി

3.ധൈര്യലക്ഷ്മി: സര്‍വ്വജ്ഞേ സര്‍വ്വവരദേ സര്‍വ്വ ദുഷ്ട്ട ഭയങ്കരീ സര്‍വ്വദു:ഖഹരേ ദേവി മഹാലക്ഷ്മി

4.ശൗര്യലക്ഷ്മി: സിദ്ധിബുദ്ധിപ്രദേ ദേവീ ഭൂക്തിമുക്തി മന്ത്രമൂര്‍ത്തേ സദാ ദേവീ മഹാലക്ഷ്മി

5.വിദ്യാലക്ഷ്മി : ആദ്യന്തേ രഹിതേ ദേവീ ആദ്യശക്തി മഹേശ്വരി യോഗജേ യോഗസംഭൂതേ മഹാലക്ഷ്മി

6.കീര്‍ത്തിലക്ഷ്മി: സ്ഥൂലസൂക്ഷ്മ മഹാരൗദ്ര മഹാശക്തി മഹോദരേ മഹാപാപഹരേ ദേവീ മഹാലക്ഷ്മി

7.വിജയലക്ഷ്മി: പത്മാസനസ്ഥിതേ ദേവീ പരബ്രഹ്മസ്വരൂപിണി പരമേശി ജഗത്മാതേ മഹാലക്ഷ്മി

8.രാജലക്ഷ്മി : ശ്വേതാംബരധരേ ദേവീ നാനാലങ്കാരഭൂഷിതേ ജഗല്‍സ്ഥിതേ ജഗത്മാതേ മഹാലക്ഷ്മി

OTHER SECTIONS