ചെങ്കല്‍ മഹേശ്വരം ശിവ പാര്‍വ്വതി ക്ഷേത്രത്തില്‍ വീണ്ടും അത്ഭുത കാഴ്ച്ച ഒരുങ്ങുന്നു

വൈകുണ്ഡവും അതിനുമുകളിലായി നിര്‍മിക്കുന്ന 64 അടി നീളമുള്ള ഭീമാകാരമായ ഹനുമാന്റെ രൂപവും നിര്‍മ്മാണം പുരോഗമിക്കുന്നോടുപ്പം തീര്‍ത്ഥാടകര്‍ക്ക് വിസ്മയ കാഴ്ച്ച ഒരുക്കി ദേവലോകം ഒരുങ്ങുന്നു.

author-image
Greeshma Rakesh
New Update
ചെങ്കല്‍ മഹേശ്വരം ശിവ പാര്‍വ്വതി  ക്ഷേത്രത്തില്‍ വീണ്ടും അത്ഭുത കാഴ്ച്ച ഒരുങ്ങുന്നു

 

പാറശ്ശാല :ചെങ്കല്‍ മഹേശ്വരം ശിവ പാര്‍വ്വതി ക്ഷേത്രത്തില്‍ വലിപ്പത്തിന്റെയും പ്രതേകതയുടെയും പേരില്‍ രാജ്യാന്തര ബഹുമതികള്‍ നേടിയ ശിവലിംഗത്തിന് പിന്നാലെ വൈകുണ്ഡവും അതിനുമുകളിലായി നിര്‍മിക്കുന്ന 64 അടി നീളമുള്ള ഭീമാകാരമായ ഹനുമാന്റെ രൂപവും നിര്‍മ്മാണം പുരോഗമിക്കുന്നോടുപ്പം തീര്‍ത്ഥാടകര്‍ക്ക് വിസ്മയ കാഴ്ച്ച ഒരുക്കി ദേവലോകം ഒരുങ്ങുന്നു.

തീര്‍ത്ഥാടകര്‍ ശിവലിംഗത്തിന് ഉള്ളിലൂടെ ദര്‍ശനം നടത്തി 80 അടി ഉയരത്തില്‍ പറക്കുന്ന രീതിയില്‍ ഉള്ള ഹനുമാന്റെ അടുത്ത് എത്തി അതിലൂടെ വൈകുണ്ഠത്തില്‍ പ്രവേശിച്ചു അഷ്ട ലക്ഷ്മികളെയും ദര്‍ശനം നടത്തി പാല്‍കടലില്‍ വസിക്കുന്ന വിഷ്ണു ഭഗവാനെയും ദര്‍ശിച്ചു വിസ്മയ കാഴ്ചകള്‍ നിറഞ്ഞ ദേവലോകത്തേയ്ക്ക് എത്തുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

അതിനു മുന്നോടിയായി ആചാര വിധിപ്രകാരമുള്ള പൂജാ കര്‍മ്മം അനുസരിച് പഞ്ചലോഹ കൂര്‍മത്തോട് കൂടിയുള്ള ആധാര ശിലാസ്ഥാപനം ഞായറാഴ്ച രാവിലെ 10നും 10:30ക്കും ഇടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി നിര്‍വഹിക്കുന്നു.

Maheswaram Sri Sivaparvathi Temple Devalokam Thiruvananthapuram News