മകരവിളക്ക് ദര്‍ശനത്തിനൊരുങ്ങി ശബരിമല

ശനിയാഴ്ച രാത്രി 8.45നാണ് മകര സംക്രമ പൂജ. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് പ്രത്യേക ദൂതന്‍മാരുടെ കൈകളില്‍ കൊടുത്ത് വിടുന്ന നെയ്യ് കൊണ്ടുള്ള അഭിഷേകം പൂജയുടെ മധ്യത്തില്‍ ഉണ്ടാകുമെന്നും തന്ത്രി പറഞ്ഞു.

author-image
parvathyanoop
New Update
മകരവിളക്ക് ദര്‍ശനത്തിനൊരുങ്ങി ശബരിമല

ശബരിമലയില്‍ മകരവിളക്ക് ദര്‍ശനത്തിന് ഇനി മണിക്കൂറുകള്‍ മാത്രമേയുളളു.സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണ് ഇപ്പോഴുളളത്. വൈകിട്ട് ആറരയോടെ തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. പത്തിലധികം കേന്ദ്രങ്ങളില്‍ മകരജ്യോതി കാണാന്‍ സൗകര്യം ഒരുക്കി.

രണ്ടായിരത്തോളം പോലീസുകാരെ ഇവിട വിന്യസിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ കയററി വിടില്ല. തിരുവാഭരണ ഘോഷയാത്ര വരുന്നതിനാലാണ് നിയന്ത്രണം.

മകരജ്യോതി ദര്‍ശന ശേഷം ഭക്തര്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍, തിരക്കുകൂട്ടാതെ സാവധാനം തിരികെ മലയിറങ്ങണമെന്ന് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു.

ശബരിമലയില്‍നിന്നുള്ള മകരജ്യോതി, തിരുവാഭരണ ദര്‍ശനം കാത്ത് ഏതാനും ദിവസങ്ങളായി പര്‍ണശാലകള്‍ കെട്ടി സന്നിധാനത്ത് തമ്പടിച്ച ധാരാളം ഭക്തരുണ്ട്.ശബരിമലയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് മകരസംക്രമവും മകരവിളക്കും.

പന്തളം കൊട്ടാരത്തില്‍ നിന്ന് കൊടുത്തു വിടുന്ന തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയാണ് ശനിയാഴ്ച വൈകിട്ട് 6.30ന് നടക്കുന്നത്. തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പ ദര്‍ശനത്തിന് വേണ്ടി ഇന്ത്യയുടെ പല ഭാഗത്തുനിന്നും വിദേശത്തു നിന്നടക്കം ഭക്തര്‍ സന്നിധാനത്ത് തമ്പടിച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രി 8.45നാണ് മകര സംക്രമ പൂജ. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് പ്രത്യേക ദൂതന്‍മാരുടെ കൈകളില്‍ കൊടുത്ത് വിടുന്ന നെയ്യ് കൊണ്ടുള്ള അഭിഷേകം പൂജയുടെ മധ്യത്തില്‍ ഉണ്ടാകുമെന്നും തന്ത്രി പറഞ്ഞു.

sabarimala temple makaravilak