അത്ഭുത സിദ്ധിയുള്ള മന്ത്രം; ജപിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഐശ്വര്യവും സമ്പത്തും

ഐശ്വര്യമില്ല, സാമ്പത്തികമായും ഉയര്‍ച്ചയില്ല. ജീവിതം നിരാശയിലാണ്. ആശങ്ക വേണ്ട, ലക്ഷ്മീദേവിയെ പ്രാര്‍ത്ഥിച്ചാല്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലഭിക്കും.

author-image
RK
New Update
അത്ഭുത സിദ്ധിയുള്ള മന്ത്രം; ജപിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഐശ്വര്യവും സമ്പത്തും

ഐശ്വര്യമില്ല, സാമ്പത്തികമായും ഉയര്‍ച്ചയില്ല. ജീവിതം നിരാശയിലാണ്. ആശങ്ക വേണ്ട, ലക്ഷ്മീദേവിയെ പ്രാര്‍ത്ഥിച്ചാല്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലഭിക്കും.

സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് മഹാലക്ഷ്മി. മഹാലക്ഷ്മിയെ ഭജിച്ചാല്‍ സമ്പത്തും ഐശ്വര്യവും വന്നുചേരും എന്നാണ് വിശ്വാസം.

ഐശ്വര്യവും സമ്പത്തും ലഭിക്കാന്‍ കമലാ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്. മഹാലക്ഷ്മിയുടെ ചിത്രത്തിനു മുന്നില്‍ നെയ് വിളക്ക് കൊളുത്തി വച്ചാണ് ഈ മന്ത്രം ജപിക്കേണ്ടത്. ചിത്രം വടക്കോട്ട് തിരിച്ചുവയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഈ മന്ത്രം 1008 തവണ രാവിലെയും വൈകുന്നേരവും ജപിച്ച് പ്രാര്‍ത്ഥിക്കണം. അത്ഭുത സിദ്ധിയുള്ള മന്ത്രമാണിത്. ആചാര്യന്റെ ഉപദേശത്തില്‍ ജപിക്കുന്നതാണ് ഉത്തമം.

കുബേരത്വം ധനാധീശ ഗൃഹതേ കമലാസ്ഥിത
താം ദേവീം പ്രേഷയ ത്വാംഷു, മദ് ഗൃഹതേ നമോ നമ:

mantra laksjmi pooja