മനസിനെ നിയന്ത്രിക്കാനാവുന്നില്ലേ? ഈ മന്ത്രം ജപിക്കൂ

ചില മന്ത്രജപങ്ങള്‍ മനസ്സിലെ മാലിന്യങ്ങളെ കഴുകിക്കളയാന്‍ സഹായിക്കും. ഈ മന്ത്രം നിത്യവും ആയിരം തവണ ജപിച്ചാല്‍ കാമം, ക്രോധം, ലോഭം എന്നിവയില്‍ നിന്ന് മോചനം ലഭിക്കും.

author-image
Web Desk
New Update
മനസിനെ നിയന്ത്രിക്കാനാവുന്നില്ലേ? ഈ മന്ത്രം ജപിക്കൂ

മനസ്സ് വരുതിയില്‍ നില്‍ക്കുന്നില്ല. പലരുടെയും പരാതിയാണിത്. മനസിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ ധ്യാനം, യോഗ തുടങ്ങി നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. മന്ത്രജപങ്ങളും ക്ഷേത്ര ദര്‍ശനങ്ങളും മനസ്സിന്റെ നിയന്ത്രണത്തിന് സഹായിക്കുന്നു.

ചില മന്ത്രജപങ്ങള്‍ മനസ്സിലെ മാലിന്യങ്ങളെ കഴുകിക്കളയാന്‍ സഹായിക്കും. ഈ മന്ത്രം നിത്യവും ആയിരം തവണ ജപിച്ചാല്‍ കാമം, ക്രോധം, ലോഭം എന്നിവയില്‍ നിന്ന് മോചനം ലഭിക്കും.

കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണത ക്ലേശനാശായ
ഗോവിന്ദായ നമോ നമഃ

Astro mantra